- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിനേഷന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് കൂടുതൽ സ്വാതന്ത്ര്യം നല്കുന്ന കാര്യം പരിഗണിച്ച് ജർമ്മനി; ലോക് ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ ആയിരങ്ങൾ തെരുവിൽ
പൂർണ്ണമായി വാക്സിനേഷൻ ലഭിച്ച ആളുകൾക്ക് താമസിയാതെ വ്യക്തിപരമായ സ്വാതന്ത്ര്യം വീണ്ടെടുക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും കഴിയുമെന്ന് ജർമ്മനി ആരോഗ്യമന്ത്രി ജെൻസ് സ്പാൻ അറിയിച്ചു.വാക്സിനേഷൻ രണ്ടാമത്തെ ഡോസ് ലഭിച്ചതിന് ശേഷം രണ്ടാഴ്ച്ചകൾക്കുള്ളിൽ തന്നെ നിയന്ത്രണങ്ങളിൽ ഇളവ് നല്കാനാണ് തീരുമാനം.
അതേസമയം, മാരകമായ വൈറസിന്റെ മൂന്നാം തരംഗത്തിനിടയിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നതിനിടെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് നാട്ടുകാർ ജർമ്മനിയിൽ തെരുവിലിറങ്ങി. മാസ്ക് ധരിക്കാനും ശരിയായ സാമൂഹിക അകലം പാലിക്കാനുമുള്ള പൊലീസിന്റെ ആവർത്തിച്ചുള്ള ആഹ്വാനം പ്രതിഷേധക്കാർ അവഗണിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
(ആന്റികോൺഫോർമിസ്റ്റ്)' എന്ന പ്രസ്ഥാനത്തിന് കീഴിലാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. 2020 ൽ കൊറോണ വൈറസ് പാൻഡെമിക് ആരംഭിച്ചതുമുതൽ ജർമ്മനിയിൽ സമാനമായ പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ തുടക്കമിടണമെന്നും പ്രകടനക്കാർ ആരോപിക്കുന്നു.