ഡാളസ്: പ്രവാസി മലയാളി പെന്തെക്കോസ്ത് ജനങ്ങൾക്ക് സുപരിചിതനായജോർജ്ജ് മത്തായിയെ വീണ്ടും ഐ.പി.സി ജനറൽ കൗൺസിലേക്ക് തിരഞ്ഞെടുത്തു. ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്റെ വാർഷിക കൺവൻഷനോടനുബന്ധിച്ച് നടന്ന ജനറൽബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഇതിന് മുൻപ് ഒരു പ്രാവശ്യം കൗൺസിൽ മെമ്പറായി മികവുറ്റ പ്രവർത്തനശൈലി പ്രകടി പ്പിച്ച താൻ ജനറൽകൗൺസി ലിന്റെ പ്രത്യേക ക്ഷണിതാ വായുംകൗൺസിലിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹൂസ്റ്റൺ, ഒക്കല ഹോമ, ഓസ്റ്റിൻ, സാൻഅന്റോണിയോ തുടങ്ങിയ പട്ടണങ്ങളിൽ നിന്നുള്ള സഭാശു ശ്രൂഷ കരു ടേയും, സഭാപ്രതിനിധിക ളുടേയും

സംയുക്ത സമിതിയിൽ നിന്നാണ് പ്രതിനിധിയെ തിരഞ്ഞെടുത്തത്.ഇന്ത്യാ പെ ന്തെക്കോസ്ത് ദൈവസഭയുടെ കേന്ദ്രഭരണ സമിതിക്കു വേണ്ടി ഭരണ ഘടനാ നിർമ്മാണ സമിതിയിലും താൻ പ്രവർത്തിച്ചിട്ടുണ്ട്. ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയനിൽനിന്ന് ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് രണ്ട് പ്രതിനിധികളാണ് റീജിയന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്ന പാസ്റ്റർ ഷാജി ഡാനിയേൽ (ഹൂസ്റ്റൺ), ബ്രദർ ഏബ്രഹാംപി. ഏബ്രഹാം (ഡാള സ്). മൂന്ന് വർഷത്തേ ക്കാണ് ഭരണ സമി തിയുടെകാലാവധി.

സാമൂഹിക പ്രതിബദ്ധതയിൽക്കൂടി ഭാരതീയ സുവിശേഷീകരണത്തിനും അന്തർദേശീയ സുവിശേഷീകരണത്തിനും പരമ പ്രാധാന്യം കൊടുത്ത്സഭകളെ ശക്തിപ്പെടുത്തുന്നതോടെപ്പം വിവിധ രാജ്യങ്ങളിൽ പാർക്കുന്നപ്രവാസി പെന്തെക്കോസ്ത് സമൂഹത്തിന്റെ ആത്മീയ ഉന്നതിയുമാണ് കൗൺസിൽഅംഗങ്ങ ളുടെ ലക്ഷ്യം.

ഒരു പെന്തെക്കോസ്ത് വിശ്വാസി നിർമ്മാതാ വായ ആദ്യ പെന്തെക്കോസ്ത് സിനിമയായ ഉപദേശിയുടെ മകൻ എന്ന സിനിമയിലൂടെ ഏറെശ്രദ്ധേയനാണ് ജോർജ്ജ് മത്തായി. അമേരിക്കയിൽ പഠിച്ച് ജേർണലി സത്തിൽ ബിരുദം നേടിയ താൻ വിവിധ പെന്തെക്കോസ്ത് സമ്മേളനങ്ങളുടെനേതൃത്വ നിരയിൽ സേവനം നിർവ്വഹിച്ചിട്ടുണ്ട്.

ദീർഘവർഷം ഒക്കല ഹോമ പട്ടണ ത്തിൽ പാർത്ത് സുവിശേഷീകരണരംഗത്തും സാമൂഹ്യ തലങ്ങ ളിലും വിവിധ നിലക ളിൽ കർമ്മനി രത നായിരുന്ന താൻ ഇപ്പോൾ ഡാളസിൽ സ്ഥിരവാസം ഉറപ്പിച്ച് ഐ.പി.സി ഹെബ്രോൻസഭയിൽ സജീവാംഗമായി തുടരു ന്നു.