ദുബായ്: ദുബായിലെ നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ് നിയമം ജൂൺ 30 മുതൽ പ്രാബല്യ ത്തിലാകും. ജൂൺ 30 ന് മുമ്പായി രാജ്യത്തെ താമസക്കാർക്കെല്ലാം ഹെൽത്ത് ഇൻഷുറൻസ് എടുത്തിരിക്കണം.

ജീവിതപങ്കാളികൾ,പ്രായമായ മാതാപിതാക്കൾ,വൈകല്യമുള്ള കുട്ടികൾ എന്നിവർക്ക് ഇൻഷുറൻസ് എടുത്തില്ലെങ്കിൽ അവരുടെ സ്‌പോൺസർ വിസ പുതുക്കുമ്പോൾ പിഴ അടയ്‌ക്കേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കി.

ഇൻഷുറൻസ് നിയമത്തെയും പിഴയേയും കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നടത്തുന്നതിന് ഡിഎച്ച്എ ബോധവത്കരണ ക്യാംപെയ്‌നുകളും നടത്താൻ തീരുമാനമെടുത്തിട്ടുണ്ട്.

പ്രായമായവർക്ക് ഇൻഷുറൻസ് പ്രീമിയം വളരെ കൂടുതലാണ്. പാക്കേജസ് റേഞ്ച് പ്രതിവർഷം 12,000 ദിർഹം മുതൽ 30,000 ദിർഹം വരെയാണ്. ഗുരുതരമായ ഹെൽത്ത് ഇഷ്യൂസിന് ഹെൽത്ത് ഇൻഷുറൻസ് ആവശ്യമാണ്.