- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റക്ലിക്കിൽ ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്; എമിറേറ്റ്‌സ് ഐഡി ഹാജരാക്കിയാൽ സ്മാർട്ട് ഫോണിലൂടെ സർട്ടിഫിക്കറ്റ് ഓഫ് ഗുഡ് കോൺഡക്ട് ലഭിക്കും
ദുബായ്: സ്മാർട്ട് സർവീസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും സ്മാർട്ട് ഫോണിലൂടെ ലഭ്യം. സർട്ടിഫിക്കറ്റ് ഓഫ് ഗുഡ് കോൺഡക്ട് എന്നും അറിയിപ്പെടുന്ന സർട്ടിഫിക്കറ്റ് ഇനി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും ലഭ്യമാണെന്നാണ് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്. യുഎഇ സ്വദേശികൾക്കും റ
ദുബായ്: സ്മാർട്ട് സർവീസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും സ്മാർട്ട് ഫോണിലൂടെ ലഭ്യം. സർട്ടിഫിക്കറ്റ് ഓഫ് ഗുഡ് കോൺഡക്ട് എന്നും അറിയിപ്പെടുന്ന സർട്ടിഫിക്കറ്റ് ഇനി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും ലഭ്യമാണെന്നാണ് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്.
യുഎഇ സ്വദേശികൾക്കും റെസിഡന്റ്‌സിനും സന്ദർശകർക്കും ഒരുപോലെ ബാധകമാണ് പുതിയ നടപടി. എവിടെയായിരുന്നാലും ഒറ്റക്ലിക്കിൽ സേവനം വിപുലപ്പെടുത്തുകയാണ് മന്ത്രാലയത്തിന്റെ ഉദ്ദേശമെന്ന് വക്താവ് അറിയിച്ചു. മന്ത്രാലയത്തിന്റെ മിക്ക സേവനങ്ങളും ഇനി സർവീസ് സെന്ററുകൾ സന്ദർശിക്കാതെ തന്നെ വ്യക്തികൾക്ക് ലഭ്യമായിരിക്കും.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.moi.gov.ae ലൂടെയോ സ്മാർട്ട് ഫോൺ ആപ്ലിക്കേഷനായ UAE-MOIലൂടെയോ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി നേടിയെടുക്കാം. വ്യക്തികൾ തങ്ങളുടെ എമിറേറ്റ്‌സ് ഐഡി മാത്രം നൽകിയാൽ മതിയെന്ന മെച്ചം കൂടിയുണ്ട്.
മന്ത്രാലയത്തിന്റെ സേവനങ്ങൾ കൂടുതൽ സ്മാർട്ട് ആക്കുന്നതിനും ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ സ്മാർട്ട് ഫോണിലൂടെയും വെബ് സൈറ്റുകളിലൂടെയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതെന്നും വക്താവ് വെളിപ്പെടുത്തി. സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി അറിയേണ്ടവർക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കൂടുതൽ പരിശോധന നടത്താവുന്നതാണ്.