മനാമ: വിശുദ്ധ റമദാൻ സമാഗതമാവുമ്പോൾ പുണ്യങ്ങൾ വാരിക്കൂട്ടാനും പാപമോചനത്തിനു മുള്ള അസുലഭാവസരമാണ് വിശ്വാസിക്ക് നൽകുന്നതെന്നും അതിനാൽ ഈ പവിത്രമായ മാസത്തിൽ സ്വർഗത്തിന് വേണ്ടി ഓരോരുത്തരും ഒരുങ്ങണമെന്നും പ്രമുഖ പണ്ഡിതനും വാഗ്മിയുംഅബൂദാബി ബ്രിട്ടിഷ് സ്‌കൂൾ ഇസ്‌ലാമിക വിഭാഗം തലവനുമായ സിംസാറുൽ ഹഖ് ഹുദവി പറഞ്ഞു.

സമസ്ത ബഹ്‌റൈൻ മദ്‌റസകളുടെ കേന്ദ്രമായ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്‌റസയുടെ 20ാം വാർഷിക ത്രൈമാസ കാമ്പയിൻ തസ്ബീത് 2015 ന്റെ ഭാഗമായി സമസ്ത കേരള സുന്നീ ജമാഅത്ത് പാക്കിസ്ഥാൻ ക്ലബ്ബിൽ സംഘടിപ്പിച്ച മത വിജ്ഞാന സദസ്സിൽ ഖുർആനിലൂടെ റമളാനിലേക്ക് എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീൻ തങ്ങളുടെ അധ്യക്ഷതയിൽ കടമേരി റഹ്മാനിയ അറബിക് കോളേജ് പ്രൊഫസർ ബഷീർ ഫൈസി ചീക്കോന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രസിഡന്റ് എസ്.വി ജലീൽ ആശംസകൾ നേർന്നു. മാപ്പിള കലാ അക്കാദമി പ്രസിഡന്റ് പി.എച്ച് അബ്ദുള്ള മാസ്റ്റർ, മൂസ മൗലവി വണ്ടൂർ, സലീം ഫൈസി പന്തീരിക്കര, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, ഷഹീർ കാട്ടാമ്പള്ളി, ശറഫുദ്ധീൻ മാരായമംഗലം, ആലിയ ഹമീദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു. എസ്.എം അബ്ദുൽ വാഹിദ് സ്വാഗതവും മുസ്തഫ കളത്തിൽ നന്ദിയും പറഞ്ഞു.