ദുബായ്: ഇനി ഡ്രൈവിങ് ലൈസൻസ് എടുക്കാനായി പോകുന്നവർക്ക് ഭാഷ അറിയാത്തത് മൂലമുള്ള ബുദ്ധിമുട്ട് ഇനി ഉണ്ടാകില്ല. ദുബായിൽ ഡ്രൈവിങ് സിഗ്‌നൽ പരീക്ഷകളിൽ മലയാളവും ഇടം പിടിക്കുന്നതോടെയാണ് മലയാളികൾക്ക് ആശ്വാസമാകുന്നത്.. ഡ്രൈവിങ് ടെസ്റ്റുകൾക്കു അവലംബിക്കുന്ന ഭാഷകളുടെ എണ്ണം കൂട്ടുതോടെയാണു മലന്നയാളത്തിനും റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ പരീക്ഷാ പട്ടികയിൽ ഇടം ലഭിക്കുക.

ഡ്രൈവിങ് ടെസ്റ്റിനുള്ള ഭാഷകളുടെ എണ്ണം ഏഴായി ഉയർത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇക്കൊല്ലം രണ്ടാം പാദത്തോടെ പുതിയ ടെസ്‌ററ് സംവിധാനം കൊണ്ടുവരാനാണു ആർടിഎ ആലോചന.

നിലവിൽ അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലാണു ആർടിഎ ഡ്രൈവിങ് ലൈസൻസ് നേടാനുള്ള പ്രഥമ പടിയായ സിഗ്‌നൽ പരീക്ഷ നടത്തുന്നത്. ഈ മൂന്ന് ഭാഷകളും പരിചയമില്ലാത്തവരെ കൂടി ഡ്രൈവിങ് ടെസ്‌ററിനു സജജ്മാക്കുന്നതിനാണു ഭാഷകളുടെ പട്ടിക വിപുലപ്പെടുത്തുന്നത്. വിദ്ഗധരായ വിവർത്തകരുടെ സഹായത്തോടെയാണു പരീക്ഷയുടെ നടത്തിപ്പും ഫലപ്രഖ്യാപനവും പ്രസിദ്ധപ്പെടുത്തുക. മലയാളത്തിനു പുറമേ ഹിന്ദി, ബംഗ്ലാദേശ്, തമിഴ്, റഷ്യൻ, പേർഷ്യ, ചൈനീസ് ഭാഷകളിലും സിഗ്‌നൽ പരീക്ഷയിൽ പങ്കെടുക്കാനാകും.