- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ ടൂറിസ്റ്റ്... ഇ ബിസിനസ്സ്... ഇ മെഡിക്കൽ... മൂന്നും തരാൻ ഫാസ്റ്റ് ട്രാക്ക് വിസകൾ നടപ്പിലാക്കി ഇന്ത്യ; ബ്രിട്ടനും അമേരിക്കയും അടക്കം 161 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കൊച്ചിയും തിരുവനന്തപുരവുമടക്കം ഇന്ത്യയിലെ പ്രമുഖ എയർപോർട്ടുകളിൽ എത്തിയാൽ വിസ ലഭിക്കും
ഇ-വിസക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വന്നു. ടൂറിസം, ബിസിനസ്, ചികിൽസ എന്നിവയ്ക്കുള്ള ഇ-വീസ വ്യവസ്ഥകൾക്കുള്ള ഇളവുകളാണ് നിലവിൽ വന്നിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് വിസാ നിയമത്തിൽ ഇളവ് അനുവദിക്കാൻ തീരുമാനമായത്. ഇതോടെ തിരുവനന്തപുരം, കൊച്ചി തുടങ്ങി 24 വിമാനത്താവളങ്ങളിലൂം കൊച്ചി, ഗോവ, മംഗലാപുരം തുറമുഖങ്ങളിലൂം ഫാസ്റ്റ് ട്രാക്ക് വിസകൾ ലഭിക്കും.ബ്രിട്ടനും അമേരിക്കയും അടക്കം 161 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് ഇ-വീസ സൗകര്യം പ്രയോജനപ്പെടുത്താനാവുക. ഇ-വിസയെ മൂന്നായി തരംതിരിച്ചാണ് ഇളവുകൾ നടപ്പിലാക്കിയത്. ഇടൂറിസ്റ്റ് വീസ, ഇബിസിനസ് വീസ, ഇമെഡിക്കൽ വീസ എന്നിങ്ങനെയാണ് ഇ വിസയെ തരംതിരിച്ചിരിക്കുന്നത്. ഇടൂറിസ്റ്റ് വീസയും ഇബിസിനസ് വീസയും രണ്ടുതവണ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് ഉപയോഗിക്കാം. ഇമെഡിക്കൽ വീസയിൽ മൂന്നുതവണയാണ് പ്രവേശനാനുമതി. ഇ-വീസയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധിയിലും മാറ്റാം വരുത്തി. നേരത്തെ 30 ദിവസമായിരുന്നത് ഇപ്പോൾ 120 ദിവസമാക്കി ഉയർത്തിയി. ഇ-വീസയി
ഇ-വിസക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വന്നു. ടൂറിസം, ബിസിനസ്, ചികിൽസ എന്നിവയ്ക്കുള്ള ഇ-വീസ വ്യവസ്ഥകൾക്കുള്ള ഇളവുകളാണ് നിലവിൽ വന്നിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് വിസാ നിയമത്തിൽ ഇളവ് അനുവദിക്കാൻ തീരുമാനമായത്.
ഇതോടെ തിരുവനന്തപുരം, കൊച്ചി തുടങ്ങി 24 വിമാനത്താവളങ്ങളിലൂം കൊച്ചി, ഗോവ, മംഗലാപുരം തുറമുഖങ്ങളിലൂം ഫാസ്റ്റ് ട്രാക്ക് വിസകൾ ലഭിക്കും.ബ്രിട്ടനും അമേരിക്കയും അടക്കം 161 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് ഇ-വീസ സൗകര്യം പ്രയോജനപ്പെടുത്താനാവുക.
ഇ-വിസയെ മൂന്നായി തരംതിരിച്ചാണ് ഇളവുകൾ നടപ്പിലാക്കിയത്. ഇടൂറിസ്റ്റ് വീസ, ഇബിസിനസ് വീസ, ഇമെഡിക്കൽ വീസ എന്നിങ്ങനെയാണ് ഇ വിസയെ തരംതിരിച്ചിരിക്കുന്നത്. ഇടൂറിസ്റ്റ് വീസയും ഇബിസിനസ് വീസയും രണ്ടുതവണ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് ഉപയോഗിക്കാം. ഇമെഡിക്കൽ വീസയിൽ മൂന്നുതവണയാണ് പ്രവേശനാനുമതി.
ഇ-വീസയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധിയിലും മാറ്റാം വരുത്തി. നേരത്തെ 30 ദിവസമായിരുന്നത് ഇപ്പോൾ 120 ദിവസമാക്കി ഉയർത്തിയി. ഇ-വീസയിൽ വരുന്നവർക്ക് ഇന്ത്യയിൽ തങ്ങാനുള്ള ദിവസപരിധി 30 ദിവസത്തിൽനിന്ന് 60 ദിവസമാക്കി.
മെഡിക്കൽ ടൂറിസത്തിന് എത്തുന്നവർക്കായി ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിൽ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്.