- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് പൗരത്വവുമായി നടന്നാൽ ആരു ജോലി നൽകാൻ? ഇന്ത്യൻ സ്വപ്നം കണ്ടു ഗുജറാത്തിൽ എത്തിയ പാക്കിസ്ഥാനി ഹിന്ദുക്കൾ പ്രതീക്ഷ നഷ്ടപ്പെട്ട് മടങ്ങുന്നു; അഡ്‌നൻ സാമിക്ക് വിസ കൊടുത്ത മോദി സർക്കാർ എന്തുകൊണ്ട് ഈ പാവങ്ങളുടെ കണ്ണീർ കാണുന്നില്ല
അഹമ്മദാബാദ്: സ്വന്തം രാജ്യത്ത് നിലനിൽപ്പില്ലാതായതോടെയാണ് അവർ പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് വന്നത്. എന്നാൽ, പാക്കിസ്ഥാൻ പൗരത്വമുള്ള അവരെ സ്വീകരിക്കാൻ ഇന്ത്യയും തയ്യാറായില്ല. ഏറെവർഷങ്ങളുടെ കാത്തിരിപ്പിനുശേഷം നിരാശയോടെ പാക്കിസ്ഥാനിലേക്ക് മടങ്ങുകയാണ് ഈ ഹൈന്ദവ കുടുംബങ്ങൾ. എന്നാൽ, പാക് ഗായകൻ അഡ്‌നൻ സാമിക്ക് ഇന്ത്യൻ പൗരത്വം നൽകിയ മ

അഹമ്മദാബാദ്: സ്വന്തം രാജ്യത്ത് നിലനിൽപ്പില്ലാതായതോടെയാണ് അവർ പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് വന്നത്. എന്നാൽ, പാക്കിസ്ഥാൻ പൗരത്വമുള്ള അവരെ സ്വീകരിക്കാൻ ഇന്ത്യയും തയ്യാറായില്ല.
ഏറെവർഷങ്ങളുടെ കാത്തിരിപ്പിനുശേഷം നിരാശയോടെ പാക്കിസ്ഥാനിലേക്ക് മടങ്ങുകയാണ് ഈ ഹൈന്ദവ കുടുംബങ്ങൾ. എന്നാൽ, പാക് ഗായകൻ അഡ്‌നൻ സാമിക്ക് ഇന്ത്യൻ പൗരത്വം നൽകിയ മോദി സർക്കാർ എന്തുകൊണ്ട് ഈ കുടുംബങ്ങളുടെ കണ്ണീർ കാണുന്നില്ലെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്.
കഴിഞ്ഞ ഒരുവർഷത്തിനിടെ നൂറോളം കുടുംബങ്ങളാണ് ഇത്തരത്തിൽ പാക്കിസ്ഥാനിലേക്ക് മടങ്ങിയത്. സിന്ധികളും ഗുജറാത്തി കച്ചികളുമാണ് ഇവരിലേറെയും. ഇന്ത്യൻ പൗരത്വം കിട്ടുമെന്ന പ്രതീക്ഷയിൽ വർഷങ്ങളോളം ഗുജറാത്തിൽ തങ്ങിയശേഷമാണ് ഇവർ മടങ്ങിയത്. ഇന്ത്യയിലേക്കുള്ള 'ഘർ വാപ്‌സി' നിരാശാഭരിതമായതോടെ, ശേഷിച്ചവരും മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
2009-ൽ പാക്കിസ്ഥാനിലെ സിന്ധിൽനിന്ന് അഹമ്മദാബാദിലെത്തിയ മോട്ടി റാം ഖർത്തി തന്റെ അഞ്ചംഗ കുടുംബത്തെ പോറ്റുന്നതിനായി ഒരു മൊബൈൽ ഷോപ്പ് തുടങ്ങിയിരുന്നു. എന്നാൽ, വിസ നിയമങ്ങൾ ലംഘിച്ചുവെന്ന പേരിൽ പൊലീസ് കേസ്സെടുക്കുകയും നിരന്തരം ഉപദ്രവിക്കാൻ തുടങ്ങുകയും ചെയ്തതോടെ സിന്ധിലേക്ക് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലാണ് മോട്ടിറാം.
പാക്കിസ്ഥാൻ പൗരത്വമുള്ളതിനാൽ തനിക്ക് അഹമ്മദാബാദിൽ ആരും ജോലി നൽകില്ല. വാടകയ്ക്ക് താമസിക്കാൻ ഒരു വീടുപോലും കിട്ടില്ല. നാട്ടിലെത്തി പഴയ കട പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ഈ 37-കാരൻ. സുരക്ഷയും മെച്ചപ്പെട്ട ജീവിതവും പ്രതീക്ഷിച്ച് ഇന്ത്യയിലേക്കെത്തിയ നൂറോളം കുടുംബങ്ങൾ ഇതിനകം മടങ്ങിയതായി അഹമ്മദാബാദ്-താര ലൊഹാന സമാജിന്റെ പ്രസിഡന്റ് രാംഭായി ഭിമാനി പറയുന്നു.
ഇസ്ലാം മതത്തിലേക്ക് മാറിയവരെ തിരികെ കൊണ്ടുവരാൻ ഹൈന്ദവ സംഘടനകൾ ഘർ വാപ്‌സി നടത്തുമ്പോൾ, സ്വന്തം മതത്തിൽപ്പെട്ടവരെ സംരക്ഷിക്കാൻ അവരൊന്നും ചെയ്യാതിരിക്കുന്നത് വിരോധാഭാസമാണെന്ന് രാംഭായി പറയുന്നു.

