ഗ്രീൻ കാസർകോട് ക്ലീൻ കാസർകോടിന്റെ ഭാഗമായി ജി എച്ച് എം തയ്യാറാക്കിയ മഴവിൽ കാസർകോട് എന്ന സേവന പദ്ധതി നിർദേശങ്ങൾ ജില്ലാ കലക്ടർ കെ ജീവൻ ബാബുവിന് സംഘാടന സമിതി പ്രസിഡന്റ് ബുർഹാൻ തളങ്കര സമർപ്പിച്ചു. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെ കാസർകോട് നഗരത്തിലെ പൊതു മതിലുകൾ അലങ്കരിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെ മതിലുകളിൽ വർണ ചിത്രങ്ങൾ വരക്കും.

ചിത്രകലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കാസർകോട് നഗരത്തിന്റെ ചുവരുകൾ വൃത്തികേടാക്കുന്നതിൽ നിന്നും മാറ്റം വരുത്താനും ശ്രമിക്കുകയാണ് മഴവിൽ കാസർകോടിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ തന്നെ വലിയ നഗരങ്ങളിലും, പട്ടണങ്ങളിലും പരീക്ഷിച്ചു വിജയിച്ച ഒരു പദ്ധതിയാണ് ഇത്. ഈ പദ്ധതി സർക്കാറിന്റെ സഹായത്തോടെ ജി എച്ച് എം കാസർകോട് നഗരത്തിലും നടപ്പാക്കാൻ ശ്രമിക്കുകയാണ് ജി എച്ച് എം. സമൂഹത്തിൽ നല്ല ചിന്താഗതി വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.

ജില്ലയിലെ കലാവാസനയുള്ളവരെ ഉൾപെടുത്തി വർണചിത്ര മത്സരം സംഘടിപ്പിക്കും. ലഭിക്കുന്ന ചിത്രങ്ങൾ പ്രദർശനം നടത്തി തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് പാരിതോഷികം നൽകും. ബഹുജനങ്ങളെയും, സ്‌കൂൾ തലം മുതൽ സർവകലാശല തലത്തിൽ വരെയുള്ള കുട്ടികളെയും ഉൾപെടുത്തിക്കൊണ്ടാണ് മത്സരവും പ്രദർശനവും നടത്തുക.

താൽപര്യമുള്ളവർ ഒക്ടോബർ 10ന് മുമ്പായി ജി എച്ച് എമ്മുമായി ബന്ധപെടുക. ഫോൺ: 00919061085545. ഇമെയിൽ: greathistorymakerghm@gmail.com,