- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ തള്ളിപ്പറഞ്ഞ ഗുലാം അലിക്ക് പാടാൻ കേരളം വേദിയൊരുക്കും; ഗസൽ ഗായകന്റെ സംഗീതസന്ധ്യ ഒരുക്കുന്നത് സ്വരലയ; ജനുവരിയിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും പാക് പൗരൻ പാടും
തിരുവനന്തപുരം: പാക്കിസ്ഥാൻ പൗരൻ ഇന്ത്യയിൽ പാടണ്ട എന്ന നിലപാടു സ്വീകരിച്ച ശിവസേനയുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യത്തെ വിവിധ സംഗീത പരിപാടികൾ റദ്ദാക്കിയ ഗുലാം അലിക്ക് കേരളത്തിന്റെ ക്ഷണം. എതിർപ്പിനെ തുടർന്ന് മുംബൈയിലെയും ഡൽഹിയിലെയും പരിപാടികൾ റദ്ദാക്കിയതിന് ശേഷമാണ് ഗസൽ ഗായകൻ കേരളത്തിൽ സംഗീത കച്ചേരിയ്‌ക്കെത്തുന്നത്. ജനുവരിയിലാണ
തിരുവനന്തപുരം: പാക്കിസ്ഥാൻ പൗരൻ ഇന്ത്യയിൽ പാടണ്ട എന്ന നിലപാടു സ്വീകരിച്ച ശിവസേനയുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യത്തെ വിവിധ സംഗീത പരിപാടികൾ റദ്ദാക്കിയ ഗുലാം അലിക്ക് കേരളത്തിന്റെ ക്ഷണം. എതിർപ്പിനെ തുടർന്ന് മുംബൈയിലെയും ഡൽഹിയിലെയും പരിപാടികൾ റദ്ദാക്കിയതിന് ശേഷമാണ് ഗസൽ ഗായകൻ കേരളത്തിൽ സംഗീത കച്ചേരിയ്‌ക്കെത്തുന്നത്.
ജനുവരിയിലാണ് സ്വരലയയുടെ നേതൃത്വത്തിലുള്ള ഗസൽസന്ധ്യയിൽ ഗുലാം അലി പാടുന്നത്. ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോടുമാണ് സ്വരലയ ഗസൽ സന്ധ്യ സംഘടിപ്പിക്കുന്നത്.
പരിപാടി അവതരിപ്പിക്കാനുള്ള ക്ഷണം വിഖ്യാതഗായകൻ സ്വീകരിച്ചതായി സ്വരലയ പ്രതിനിധിയും സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബി എംഎൽഎ പറഞ്ഞു. മുംബൈയിലെ പ്രതിഷേധത്തിൽ പരിപാടി റദ്ദാക്കിയതിനുള്ള പരിഹാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, പരിപാടി നടത്താൻ അനുവദിക്കില്ലെന്നു കാട്ടി ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്. ഗുലാം അലി വിഷയത്തിൽ ദേശീയ ഘടകത്തിന്റെ നിലപാടാണ് കേരളത്തിൽ പ്രാവർത്തികമാക്കുകയെന്നും സംഘടന പറയുന്നു. പാക്കിസ്ഥാൻകാരനായ ഗുലാംഅലിയുടെ സംഗീതം ഇന്ത്യയിൽ വേണ്ടെന്ന ഹിന്ദുസംഘടനയുടെ നിലപാട് മൂലം മുംബൈയിലെ പരിപാടി റദ്ദാക്കിയിരുന്നു. തുടർന്ന് ഡൽഹിയിൽ നടത്താൻ ക്ഷണമുണ്ടായിരുന്നെങ്കിലും ഭീഷണി ഭയന്ന് റദ്ദാക്കുകയായിരുന്നു.