- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവസേനയെ പേടിച്ച് മടങ്ങിയ ഗുലാം അലിക്ക് കേരളത്തിൽ ആദരം; തിരുവനന്തപുരത്തും കോഴിക്കോട്ടും അപൂർവ്വ ഗായകന്റെ കച്ചേരി; വൻ സുരക്ഷ ഒരുക്കുമെന്ന് പൊലീസ്
തിരുവനന്തപുരം: സിപിഐ(എം) നേതാവ് എംഎ ബേബിയുടെ നേതൃത്വത്തിലുള്ള സ്വരലയ പ്രശസ്ത ഗസൽ ഗായകൻ ഗുലാം അലിയെ കേരളത്തിൽ ആദരിക്കുന്നു. തിരുവനന്തപുരത്തും കോഴിക്കോടും ലോകപ്രശസ്ത ഗസൽ ഗായകന്റെ കച്ചേരിയും ഉണ്ടാകും. ശിവസേനയുടെ ഭീഷണി കണക്കിലെടുത്ത് വൻ സുരക്ഷ പൊലീസും ഒരുക്കും. അലിയെ ഇന്ത്യയിൽ പാടാൻ അനുവദിക്കില്ലെന്ന ശിവസേനയുടെ ഭീഷണി ഏറെ വിവാദം സൃ
തിരുവനന്തപുരം: സിപിഐ(എം) നേതാവ് എംഎ ബേബിയുടെ നേതൃത്വത്തിലുള്ള സ്വരലയ പ്രശസ്ത ഗസൽ ഗായകൻ ഗുലാം അലിയെ കേരളത്തിൽ ആദരിക്കുന്നു. തിരുവനന്തപുരത്തും കോഴിക്കോടും ലോകപ്രശസ്ത ഗസൽ ഗായകന്റെ കച്ചേരിയും ഉണ്ടാകും. ശിവസേനയുടെ ഭീഷണി കണക്കിലെടുത്ത് വൻ സുരക്ഷ പൊലീസും ഒരുക്കും.
അലിയെ ഇന്ത്യയിൽ പാടാൻ അനുവദിക്കില്ലെന്ന ശിവസേനയുടെ ഭീഷണി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ജനുവരി 15നു തിരുവനന്തപുരത്തും 17നു കോഴിക്കോടുമാണ് ഗസൽ സന്ധ്യ സംഘടിപ്പിച്ചിരിക്കുന്നത്. സ്വരലയയുടെ ക്ഷണം സ്വീകരിച്ചാണ് ഗുലാം അലി കേരളത്തിലെത്തുന്നത്. ശിവസേനയുടെ ഭീഷണിയെ തുടർന്ന് മുംബൈ ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ അദ്ദേഹത്തിന്റെ പരിപാടി റദ്ദാക്കിയിരുന്നു.
ഗുലാം അലിയെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണു സ്വരലയ പരിപാടി സംഘടിപ്പിക്കുന്നതെന്നു മുൻ മന്ത്രി എം.എ. ബേബി പറഞ്ഞു. അദ്ദേഹത്തിന്റെ സുരക്ഷ സംബന്ധിച്ചു മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇതിനാവശ്യമായ ക്രമീകരണങ്ങൾ നടത്താമെന്നു സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. സംഗീതത്തിലൂടെ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന് ഗുലാം അലി സന്ദേശത്തിൽ അറിയിച്ചതായും ബേബി വ്യക്തമാക്കി. കേരളത്തിൽ ഒരിടത്തുനിന്നും പരിപാടിക്കെതിരേ എതിർപ്പുയരാൻ സാധ്യതയില്ലെന്നും ബേബി പറഞ്ഞു.
അതിനിടെ ഗുലാം അലിയെ കേരളത്തിലും പാടാൻ അനുവദിക്കില്ലെന്ന് ശിവസേനയുടെ സംസ്ഥാന ഘടകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത് വിലപോവില്ലെന്നാണ് സ്വരലയയുടെ കണക്ക് കൂട്ടൽ.