- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ ഫുട്‌ബോൾ വളരാൻ യൂത്ത് ഫുട്‌ബോളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം; ഇവിടെ ഓരോ വർഷവും ഫുട്‌ബോൾ വളരുന്നുണ്ട്, ഐ.എസ്.എൽ ടീമുകളുടെ എണ്ണം 8ൽ നിന്ന് 10ആയി. ഐ.എസ്.എൽ സീസൺ കാലാവധി ഉയർന്നത് നല്ലതാണെന്നും ജിയാൻലൂക്ക സംബ്രോട്ട
ഡൽഹി:അണ്ടർ 17 ലോകകപ്പിന്റെ വരവോടു കൂടിയും ഐ.എസ്.എല്ലിന്റെ മുന്നേറ്റവും ഇന്ത്യയിൽ ഫുട്‌ബോൾ വളർത്തിയെങ്കിലും ഇന്ത്യയിലെ യൂത്ത് ഫുട്‌ബോളിൽ മാറ്റം വന്നാൽ മാത്രമേ ഇന്ത്യൻ ഫുട്‌ബോളിന് ഉയർച്ചയിലെത്താൻ സാധിക്കികയുള്ളു എന്ന് മുൻ ഡൽഹി ഡൈനാമോസ് കോച്ചും ഇറ്റാലിയൻ താരവുമായിരുന്ന ജിയാൻലൂക്ക സംബ്രോട്ട പറഞ്ഞു.ഇന്ത്യയിൽ ഫുട്‌ബോൾ വളരാൻ യൂത്ത് ഫുട്‌ബോളിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും സാംബ്രോട്ട പറഞ്ഞു. 'ഇന്ത്യയിൽ ഓരോ വർഷവും ഫുട്‌ബോൾ വളരുന്നുണ്ട്, ഐ.എസ്.എൽ ടീമുകളുടെ എണ്ണം 8ൽ നിന്ന് 10ആയി. ഐ.എസ്.എൽ സീസൺ കാലാവധി ഉയർന്നതും നല്ലതാണ്' സംബ്രോട്ട പറഞ്ഞു.ഇപ്പോൾ ചൈനീസ് സൂപ്പർ ലീഗിൽ പരിശീലകനാണ് സംബ്രോട്ട. 2018 വരെയുള്ള ചൈനീസ് ലീഗിലെ കരാർ തീർന്നാൽ ചിലപ്പോൾ ഐ.എസ്.എല്ലിലേക്ക് തിരിച്ചു വന്നേക്കാൻ സാധ്യതയുണ്ടെന്ന് സാംബ്രോട്ട സൂചിപ്പിച്ചു.എൽ ക്ലാസിക്കോയുടെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട് ഡൽഹിയിലെത്തിയപ്പോഴാണ് താരം ഇന്ത്യൻ ഫുട്‌ബോളിനെ പറ്റി മനസ്സ് തുറന്നത്.
ഡൽഹി:അണ്ടർ 17 ലോകകപ്പിന്റെ വരവോടു കൂടിയും ഐ.എസ്.എല്ലിന്റെ മുന്നേറ്റവും ഇന്ത്യയിൽ ഫുട്‌ബോൾ വളർത്തിയെങ്കിലും ഇന്ത്യയിലെ യൂത്ത് ഫുട്‌ബോളിൽ മാറ്റം വന്നാൽ മാത്രമേ ഇന്ത്യൻ ഫുട്‌ബോളിന് ഉയർച്ചയിലെത്താൻ സാധിക്കികയുള്ളു എന്ന് മുൻ ഡൽഹി ഡൈനാമോസ് കോച്ചും ഇറ്റാലിയൻ താരവുമായിരുന്ന ജിയാൻലൂക്ക സംബ്രോട്ട പറഞ്ഞു.ഇന്ത്യയിൽ ഫുട്‌ബോൾ വളരാൻ യൂത്ത് ഫുട്‌ബോളിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും സാംബ്രോട്ട പറഞ്ഞു.
'ഇന്ത്യയിൽ ഓരോ വർഷവും ഫുട്‌ബോൾ വളരുന്നുണ്ട്, ഐ.എസ്.എൽ ടീമുകളുടെ എണ്ണം 8ൽ നിന്ന് 10ആയി. ഐ.എസ്.എൽ സീസൺ കാലാവധി ഉയർന്നതും നല്ലതാണ്' സംബ്രോട്ട പറഞ്ഞു.ഇപ്പോൾ ചൈനീസ് സൂപ്പർ ലീഗിൽ പരിശീലകനാണ് സംബ്രോട്ട. 2018 വരെയുള്ള ചൈനീസ് ലീഗിലെ കരാർ തീർന്നാൽ ചിലപ്പോൾ ഐ.എസ്.എല്ലിലേക്ക് തിരിച്ചു വന്നേക്കാൻ സാധ്യതയുണ്ടെന്ന് സാംബ്രോട്ട സൂചിപ്പിച്ചു.എൽ ക്ലാസിക്കോയുടെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട് ഡൽഹിയിലെത്തിയപ്പോഴാണ് താരം ഇന്ത്യൻ ഫുട്‌ബോളിനെ പറ്റി മനസ്സ് തുറന്നത്.