- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു; ശ്രീഹരിക്കോട്ടയിൽ നിന്നും ഉപഗ്രഹം പറന്നുയർന്നത് ജിഎസ്എൽവി മാർക്ക് 3ൽ; വാർത്താ വിനിമയ സംവിധാനങ്ങൾക്ക് സഹായകരമാകുമെന്നും ഗവേഷകർ; ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹം; ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് -29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ ഫ്‌ളോറിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിഎസ്എൽവി മാർക്ക് 3 ൽ ആണ് ഉപഗ്രഹം കുതിച്ചുയർന്നിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമോ എന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നു. ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണിത്. 3423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -29ന് പത്തു വർഷത്തെ പ്രവർത്തന കാലാവധിയാണുള്ളത്. കശ്മീരിലെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വാർത്താവിനിമയ സേവനങ്ങൾ വർധിപ്പിക്കാൻ ജിസാറ്റ്-29 സഹായകമാകുമെന്ന് ഗവേഷകർ പറയുന്നു.
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് -29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ ഫ്‌ളോറിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിഎസ്എൽവി മാർക്ക് 3 ൽ ആണ് ഉപഗ്രഹം കുതിച്ചുയർന്നിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമോ എന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നു.
ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണിത്. 3423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -29ന് പത്തു വർഷത്തെ പ്രവർത്തന കാലാവധിയാണുള്ളത്. കശ്മീരിലെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വാർത്താവിനിമയ സേവനങ്ങൾ വർധിപ്പിക്കാൻ ജിസാറ്റ്-29 സഹായകമാകുമെന്ന് ഗവേഷകർ പറയുന്നു.
Next Story