- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഐസിസി കപ്പ് 2021; ആവേശപോരാട്ടത്തിനൊടുവിൽ സ്ട്രൈക്കേഴ്സ് എഫ്സി ഡബ്ലിൻ വിജയികളായി
ഗോൾവേ: അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നും 12 പ്രമുഖ ഫുട്ബോൾ ടീമുകൾ വാശിയോടെ ഏറ്റുമുട്ടിയ ഗോൾവേ Castlegar GAA Club Indoor Football പിച്ചിൽ വെച്ചു നടത്തപ്പെട്ട 7A SIDE-ഫുട്ബോൾ മാമാങ്കത്തിൾ സ്ട്രൈക്കേഴ്സ് FC ഡബ്ലിൻ എതിരില്ലാത്ത ഒരു ഗോളിന് ലീമെറിക് റോവേഴ്സ് എഫ് സി യെ മറികടന്നു രണ്ടാമത് 2021 GICC കപ്പും 300 യൂറോ കാഷ് അവാർഡും കരസ്ഥമാക്കി. റണ്ണേഴ്സ് അപ്പ് ടീമിനു 200 യൂറോ ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കുകയുണ്ടായി.കൊറോണായുടെ സാഹചര്യത്തിൽ കഴിഞ്ഞ വര്ഷം നടത്തുവാൻ സാധിക്കാതിരുന്ന രണ്ടാമത് GICC CUP ആണ് ഈ വര്ഷം നടത്തപ്പെട്ടത്.
12 ടീമുകളെ 4 ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ ലീഗ് മത്സരങ്ങളിൽ നിന്നും ഡബ്ലിൻ യുണൈറ്റഡ് , സ്ട്രൈക്കേഴ്സ് FC , ഡബ്ലിൻ ഓൾ സ്റ്റാർസ് എഫ് സി, ലീമെറിക് റോവേഴ്സ് എഫ് സി എന്നീ ടീമുകൾ സെമി ഫൈനലിൾ ഏറ്റുമുട്ടി.
ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ ആയി സ്ട്രൈക്കേഴ്സ് FC ഡബ്ലിനിലെ ജോൺ സൈജോ തിരഞ്ഞെടുക്കപെട്ടപ്പോൾ ടോപ് സ്‌കോറെർ അവാർഡ് 6 ഗോളുകൾ നേടിക്കൊണ്ട് ഡബ്ലിൻ ഓൾ സ്റ്റാർസ് എഫ് സിയിലെ റോൺ കരസ്ഥമാക്കി.
വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും ഗോൾവേ ഈസ്റ്റ് സിറ്റി കൗൺസിലർ അലൻ ചീവേഴ്സ് സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പ് ട്രോഫിയും മെഡലുകളും, വിജയികൾക്കുള്ള ക്യാഷ് അവാർഡും GICC പ്രസിഡന്റ് ജോസഫ് തോമസ് ,സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ എന്നിവർ സമ്മാനിച്ചു.
പങ്കെടുത്ത എല്ലാ ടീമുകൾക്കും, പ്രോത്സാഹിപ്പിച്ചവർക്കും GICC കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.