- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സി.കെ ഹസ്സൻ കോയക്ക് സമഗ്ര സംഭാവനക്കുള്ള അവാർഡ്
ദോഹ : ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സമഗ്രസംഭാവനക്കുള്ള ഈ വർഷത്തെ അവാർഡിന് സി.കെ ഹസ്സൻ കോയയെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ഗൾഫിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാള ദിനപത്രമായ മലയാളം ന്യൂസിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിൽ കഴിഞ്ഞ പതിനെട്ട് വർഷക്കാലം അദ്ദേഹം ചെയ്ത സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് ഗിഫ ചെയർമാൻ പ്രൊഫ. അബ്ദുൽ അലി അറിയിച്ചു. പ്രവാസത്തിന്റെ വിരസത ക്രിയാത്മകമായി അതിജീവിച്ച ഹസ്സൻ കോയ ഗസലുകളെയും വോളിബോളിനേയും പ്രണയിച്ചതോടൊപ്പം ഗൾഫിലെ മലയാളി സാമൂഹ്യ-സാംസ്‌കാരിക ചലനങ്ങളെ പ്രാധാന്യപൂർവ്വം ജനങ്ങളിലെത്തിക്കുന്നതിനും നേതൃത്വം നൽകി. മാദ്ധ്യമ പ്രവർത്തകൻ, ഗ്രന്ഥകാരൻ എന്നീ നിലയിൽ സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യം അടയാളപ്പെടുത്തിയാണ് ഹസ്സൻ കോയ തന്റെ പ്രവാസ ജീവിതം ക്രിയാത്മക്കിയതെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. പ്രൊഫ. എം. അബ്ദുൽ അലി ചെയർമാനും അമാനുല്ല വടക്കാങ്ങര ചീഫ് കോർഡിനേറ്ററുമായ സമിതിയാണ് ഹസ്സൻ കോയയെ അവാർഡിന് തെരഞ്ഞെടുത്
ദോഹ : ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സമഗ്രസംഭാവനക്കുള്ള ഈ വർഷത്തെ അവാർഡിന് സി.കെ ഹസ്സൻ കോയയെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.
ഗൾഫിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാള ദിനപത്രമായ മലയാളം ന്യൂസിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിൽ കഴിഞ്ഞ പതിനെട്ട് വർഷക്കാലം അദ്ദേഹം ചെയ്ത സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് ഗിഫ ചെയർമാൻ പ്രൊഫ. അബ്ദുൽ അലി അറിയിച്ചു.
പ്രവാസത്തിന്റെ വിരസത ക്രിയാത്മകമായി അതിജീവിച്ച ഹസ്സൻ കോയ ഗസലുകളെയും വോളിബോളിനേയും പ്രണയിച്ചതോടൊപ്പം ഗൾഫിലെ മലയാളി സാമൂഹ്യ-സാംസ്‌കാരിക ചലനങ്ങളെ പ്രാധാന്യപൂർവ്വം ജനങ്ങളിലെത്തിക്കുന്നതിനും നേതൃത്വം നൽകി. മാദ്ധ്യമ പ്രവർത്തകൻ, ഗ്രന്ഥകാരൻ എന്നീ നിലയിൽ സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യം അടയാളപ്പെടുത്തിയാണ് ഹസ്സൻ കോയ തന്റെ പ്രവാസ ജീവിതം ക്രിയാത്മക്കിയതെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.
പ്രൊഫ. എം. അബ്ദുൽ അലി ചെയർമാനും അമാനുല്ല വടക്കാങ്ങര ചീഫ് കോർഡിനേറ്ററുമായ സമിതിയാണ് ഹസ്സൻ കോയയെ അവാർഡിന് തെരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഈ മാസം 30ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
കോഴിക്കോട് ജില്ലയിലെ കരുവൻതുരുത്തി സ്വദേശിയായ ഹസ്സൻ കോയ നാല് വർഷത്തോളം നാവിക സേനയിൽ ജോലി ചെയ്തിട്ടുണ്ട്. പതിനെട്ട് വർഷത്തോളം ചന്ദ്രിക ദിനപത്രത്തിൽ ജോലി ചെയ്ത അദ്ദേഹം മലയാളം ന്യൂസിന്റെ ലോഞ്ചിങ് ടീമിൽ അംഗമായിരുന്നു.
പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ള്യൂ.ജെ) സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിലാണ് താമസം. ഭാര്യ ടി.എ റാഹില, ഇർഷാദ് ഹസൻ (കായിക വകുപ്പ് മേധാവി, ഫാറൂഖ് കോളേജ്), അനീസ് ഹസൻ (എഞ്ചിനിയർ, ജിദ്ദ) എന്നിവർ മക്കളാണ്.



