- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെർത്ത്‌ഡേ സമ്മാനമായി 15കാരൻ ചോദിച്ചത് അൽപം കൂടിപ്പോയി; സുന്ദരിയായ ടീച്ചർ ക്ലാസ്‌റൂമിൽ തുടങ്ങിയ ബന്ധം വീട്ടിലേക്കും നീട്ടി; ഇത്തരം ഒരു സമ്മാനം ഏത് വിദ്യാർത്ഥി തള്ളിക്കളയുമെന്ന് ചോദിച്ച് കോടതി 23 കാരിയായ അദ്ധ്യാപികയെ ജയിലിൽ അടച്ചു
15 കാരനായ തന്റെ ശിഷ്യനുമായി ലൈംഗിക ബന്ധംസ്ഥാപിക്കുകയും അത് തുടരുകയും ചെയ്ത 23 കാരിയായ അദ്ധ്യാപികയ്ക്ക് കോടതി 16 മാസത്തെ തടവ് ശിക്ഷ വിധിച്ചു. ലണ്ടനിലെ വാൻസ്‌റ്റെഡിലുള്ള ആലിസീ മാക്‌ബ്രിർടിയെയാണ് സ്‌നാറെസ്ബ്രൂക്ക് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഒരിക്കൽ തന്റെ ബെർത്ത്‌ഡേ സമ്മാനമായി ഈ 15 കാരൻ ടീച്ചറോട് കൂടിയ സമ്മാനമായി സെക്‌സ് ആവശ്യപ്പെട്ടതാണ് പ്രശ്‌നമായിത്തീർന്നത്. തുടർന്ന് കുട്ടിയുമായി സ്വന്തം കാറിൽ വച്ച് ലൈംഗികബന്ധത്തിലേർപ്പെടാൻ ടീച്ചർ തയ്യാറാവുകയായിരുന്നു. തുടർന്ന് ക്ലാസ്‌റൂം, ഇബിസ് ഹോട്ടൽ, വീട് തുടങ്ങിയിടങ്ങളിൽ വച്ചെല്ലാം ഈ ബന്ധം തുടരുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത്തരം ഒരു സമ്മാനം ഏത് വിദ്യാർത്ഥി തള്ളിക്കളയുമെന്ന് ചോദിച്ചാണ് കോടതി 23 കാരിയായ അദ്ധ്യാപികയെ ജയിലിൽ അടച്ചിരിക്കുന്നത്. സ്‌കൂളിൽ വച്ച് ഇവർ തമ്മിൽ തുടങ്ങിയ പ്രണയം ഫേസ്‌ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും തുടരുകയായിരുന്നു. ഈ ബന്ധത്തിൽ ഉത്കണ്ഠപ്പെട്ട ആൺകുട്ടിയുടെ പിതാവാണ് ഈ വിവരം പൊലീസിനെ അറിയിച്ചിരുന്നത്. ക്ലാസ്‌റൂമിൽ വച്ച് പലവ
15 കാരനായ തന്റെ ശിഷ്യനുമായി ലൈംഗിക ബന്ധംസ്ഥാപിക്കുകയും അത് തുടരുകയും ചെയ്ത 23 കാരിയായ അദ്ധ്യാപികയ്ക്ക് കോടതി 16 മാസത്തെ തടവ് ശിക്ഷ വിധിച്ചു. ലണ്ടനിലെ വാൻസ്‌റ്റെഡിലുള്ള ആലിസീ മാക്‌ബ്രിർടിയെയാണ് സ്‌നാറെസ്ബ്രൂക്ക് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഒരിക്കൽ തന്റെ ബെർത്ത്‌ഡേ സമ്മാനമായി ഈ 15 കാരൻ ടീച്ചറോട് കൂടിയ സമ്മാനമായി സെക്‌സ് ആവശ്യപ്പെട്ടതാണ് പ്രശ്‌നമായിത്തീർന്നത്. തുടർന്ന് കുട്ടിയുമായി സ്വന്തം കാറിൽ വച്ച് ലൈംഗികബന്ധത്തിലേർപ്പെടാൻ ടീച്ചർ തയ്യാറാവുകയായിരുന്നു. തുടർന്ന് ക്ലാസ്‌റൂം, ഇബിസ് ഹോട്ടൽ, വീട് തുടങ്ങിയിടങ്ങളിൽ വച്ചെല്ലാം ഈ ബന്ധം തുടരുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത്തരം ഒരു സമ്മാനം ഏത് വിദ്യാർത്ഥി തള്ളിക്കളയുമെന്ന് ചോദിച്ചാണ് കോടതി 23 കാരിയായ അദ്ധ്യാപികയെ ജയിലിൽ അടച്ചിരിക്കുന്നത്.
സ്‌കൂളിൽ വച്ച് ഇവർ തമ്മിൽ തുടങ്ങിയ പ്രണയം ഫേസ്‌ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും തുടരുകയായിരുന്നു. ഈ ബന്ധത്തിൽ ഉത്കണ്ഠപ്പെട്ട ആൺകുട്ടിയുടെ പിതാവാണ് ഈ വിവരം പൊലീസിനെ അറിയിച്ചിരുന്നത്. ക്ലാസ്‌റൂമിൽ വച്ച് പലവട്ടം വികാരവായ്‌പോടെ ഇവർ ചുംബനത്തിലേർപ്പെട്ടിരുന്നുവെന്നും മൂന്ന് വട്ടം ടീച്ചറുടെ വീട്ടിൽ വച്ചും കാറിൽ വച്ചും ഹോട്ടലിൽ വച്ചും ലൈംഗിക ബ ന്ധത്തിലേർപ്പെട്ടിരുന്നുവെന്നും കോടതിക്ക് മുന്നിൽ തെളിഞ്ഞിരുന്നു. അവർ പരസ്പരം വല്ലാതെ മോഹിച്ച് പോയിരുന്നുവെന്നാണ് പ്രോസിക്യൂട്ടറായ ലിസ മാത്യൂസ് ബോധിപ്പിച്ചത്.
ഈ സ്‌നേഹബന്ധം മഹത്തായ റൊമാൻസ് ആണെന്ന് ടീച്ചർ സ്വയം വിശ്വസിപ്പിച്ചിരുന്നുവെന്നും പ്രോസിക്യൂട്ടർ വെളിപ്പെടുത്തിയിരുന്നു. ഈ ടീച്ചർ പ്രസ്തുത ആൺകുട്ടിയുമായി അതിര് വിട്ട ബന്ധമാണ് തുടരുന്നതെന്ന് നിരവധി സഹപ്രവർത്തകർ പലവട്ടം മുന്നറിയിപ്പേകിയിട്ടും ടീച്ചർ ഈ ബന്ധവുമായി മുന്നോട്ട് പോവുകയായിരുന്നു. വിദ്യാർത്ഥിയുടെ പിതാവ് മെയ് എട്ടിന് പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴായിരുന്നു ഇവരുടെ ബന്ധം പുറം ലോകം അറിഞ്ഞത്. തന്റെ മകനെ ടീച്ചർ വശീകരിച്ചെടുക്കുകയായിരുന്നുവെന്നാണ് പിതാവ് ആശങ്കപ്പെട്ടത്.
സോഷ്യൽ സർവീസസിനൊപ്പം ആൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് തനിക്ക് ടീച്ചറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് അവൻ സമ്മതിക്കുകയും ചെയ്തിരുന്നു. ജനുവരി മുതലായിരുന്നു ഇവരുടെ ബന്ധം തുടങ്ങിയതെന്ന് കോടതിയിൽ വെളിപ്പെട്ടിരന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അതിന് തുടക്കമായത്. ചാറ്റിലൂടെ ടീച്ചർ കുട്ടിയുടെ ഫോൺനമ്പർ കൈക്കലാക്കിയതോടെ ആ ബന്ധം വഴിവിട്ട് വളരുകയായിരുന്നു. കോടതി വിധി കേട്ട് ടീച്ചർ കരയുന്നുണ്ടായിരുന്നു. അദ്ധ്യാപിക എന്ന തസ്തികയുടെ ധാർമികത കളഞ്ഞ് കുളിച്ചാണ് ആലീസ് വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് കോടതി വിധി പറയുന്നതിനിടെ അവരെ പ്രത്യേകം ഓർമിപ്പിക്കുകയും ചെയ്തിരുന്നു.