പാലക്കാട്: അസഹിഷ്ണുതക്കെതിരെ കൂട്ടായ ചെറുത്തു നിൽപ്പ് കാലഘട്ടത്തിനനിവാര്യമാണെന്ന് ജി.ഐ.ഒ ചർച്ചാ സദസ്സ് അഭിപ്രായപ്പെട്ടു. 'അസഹിഷ്ണുതക്കെതിരെ ചെറുത്തു നിൽപ്പിന്റെ പെൺകരുത്ത് ' എന്ന തലക്കെട്ടിൽ ജി.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ച സംസ്ഥാന പ്രസിഡണ്ട് അഫീ ദ അഹ്മദ് ഉദ്ഘാടനം ചെയ്തു . അസഹിഷ്ണുതയുടെ ഇരയായ ഹാദിയ യുടെ നീതിക്കു വേണ്ടി സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് പി.മുഫീദ അധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷൻ സെക്രട്ടറി രമണീ ഭായി, ജനനി ഇൻസ്റ്റിറ്റിയൂഷൻ ഡയറക്ടർ പ്രിയ രാമകൃഷ്ണൻ, കെ.എസ്.യു സംസ്ഥാന സമിതിയംഗവും വിക്ടോറിയ ചെയർപേഴ്‌സണുമായ ഗൗജ, ഫ്രട്ടേണിറ്റി ജനറൽ സെക്രട്ടറി ഷഹന അഷ്‌റഫ് ,അദ്ധ്യാപിക രഹ് ന വഹാബ്, വെൽഫയർ പാർട്ടി ജില്ലാ സമിതിയംഗം ജന്നത്തു ഹുസൈൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 'സമകാലികം ' എന്ന വിഷയത്തിൽ ജി.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കവിതാ രചനാ മത്സരത്തിൽ ഒന്നും,രണ്ടും, മൂന്നും സ്ഥാനക്കാരായ സൈഫുന്നീസ, ഫസ്‌ന യുസഫ്, അലീന ഇല്യാസ്, ഷഫീഫ യൂസഫ് എന്നിവർക്ക് സമ്മാനദാനം നടത്തി.

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം സഫിയ ശറഫിയ്യ സമാപനം കുറിച്ച് സംസാരിച്ചു. ജി .ഐ.ഒ ജില്ലാ സെക്രട്ടറി ഷാഹിൻ സ്വാഗതവും സി.എം.റഫീഅ നന്ദിയും പറഞ്ഞു.