- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ജൂഫെയ്ർ ബിച്ചിൽ കണ്ടെത്തി; കോഴിക്കോട് സ്വദേശിയുടെ മരണം സാമ്പത്തിക ബാധ്യത മൂലം
ബഹ്റിനിൽ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ജുഫെയ്‌റ ബിച്ചിൽ കണ്ടെത്തി. സാമ്പത്തിക ബാധ്യത മൂലം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്ന് സൂചന. കോഴിക്കോട് സ്വദേശിയായ ഗീരീഷ് പടത്തലങ്ങൽ പോയിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വർഷമായി രാജ്യത്ത് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ 42
ബഹ്റിനിൽ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ജുഫെയ്‌റ ബിച്ചിൽ കണ്ടെത്തി. സാമ്പത്തിക ബാധ്യത മൂലം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്ന് സൂചന. കോഴിക്കോട് സ്വദേശിയായ ഗീരീഷ് പടത്തലങ്ങൽ പോയിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വർഷമായി രാജ്യത്ത് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ 42 കാരനായ ഗിരീഷിനെ കാണാതാകുകയായിരുന്നു.
ഗിരീഷിന്റെ സുഹൃത്തുക്കൾ അന്വേഷണം നടത്തിവരികയായിരുന്നു. ബീച്ചിൽ മൃതദേഹം കണ്ടെത്തിയതായി പൊലീസ് ട്വിറ്ററിൽ കൊടുത്തത് സുഹൃത്തിക്കളുടെ ശ്രദ്ധയിൽപ്പെട്ടു. സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഗിരീഷിന്റെ സുഹൃത്താണ് തിരിച്ചറിഞ്ഞത്.
ഇന്ത്യയിലാണ് ഭാര്യ സിലിജയും കണ്ട് കുട്ടികളും. ഫോൺ വഴി ആത്മഹത്യാ സന്ദേശം വീട്ടിലേക്ക് ഗിരീഷ് അയച്ചിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. പൊലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോരും.