- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ മരിച്ചത് അറിയപ്പെടുന്ന കലാകാരിയും റൂവിയിലെ കലാപഠനകേന്ദ്രത്തിന്റെ സ്ഥാപകയുമായ ഗിരിജ ബക്കർ; സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ പ്രവർത്തകയെ മരണം വിളിച്ചത് വീണ് പരുക്കേറ്റ് ചികിത്സയിൽ കഴിയവേ; കൊടുങ്ങല്ലൂർ സ്വദേശിനിയും ഒമാൻ പൗരയുമായ കലാകാരിയുടെ മരണത്തില ആദരാഞ്ജലി അർപ്പിച്ച് മലയാളി സമൂഹം
റൂവിയിലെ കലാ പഠനകേന്ദ്രമായ വൈറ്റ്‌റോസസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകയും ഒമാനിലെ അറിയപ്പടുന്ന കലാ പ്രവർത്തകയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ഗിരിജ ബക്കരുടെ മരണത്തിൽ മലയാളി സമൂഹത്തിന്റെ ആദരവ്. റൂവിയിലെ വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന ഗുരുതരാവസ്ഥയിൽ ചികിത്സയി ലിരിക്കെയാണ് മലയാളി കൂടിയായ ഗിരിജയെ മരണം വിളിച്ചത്. റൂവിയിലെ കലാ പഠനകേന്ദ്രമായ വൈറ്റ്‌റോസസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകയും ഇവന്റ് മാനേജ്മന്റെ് സ്ഥാപനമായ മസ്‌കത്ത് യുനീക് ഡയമണ്ട് എന്റർപ്രൈസസിന്റെ ഉടമയുമാണ് ഒമാൻ പൗര കൂടിയായ ഗിരജ. . ഒമാനിൽ അരങ്ങേറിയ ആദ്യ മലയാള നാടകത്തിലെ നായികയാണ് ഇവർ. നാലു പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതത്തിൽ നിരവധി നാടകങ്ങളാണ് ഗിരിജ ബക്കർ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച് അരങ്ങിലെത്തിച്ചത്.കൊടുങ്ങല്ലൂർ എസ്.എൻ പുരം കിഴക്കൂട്ട് വീട്ടിൽ ഡോ. കരുണാകര മേനോന്റെ മകളായ ഗിരിജ ആദ്യ വിവാഹ ബന്ധം വേർപെടുത്തി 1984ലാണ് സ്വദേശി പൗരനായ മൂസാ ബക്കറെ വിവാഹം ചെയ്തത്. മകൾ: ലക്ഷ്മി കോത്തനേത്ത് (ഒമാൻ ഒബ്‌സർവർ), പരേതനായ
റൂവിയിലെ കലാ പഠനകേന്ദ്രമായ വൈറ്റ്‌റോസസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകയും ഒമാനിലെ അറിയപ്പടുന്ന കലാ പ്രവർത്തകയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ഗിരിജ ബക്കരുടെ മരണത്തിൽ മലയാളി സമൂഹത്തിന്റെ ആദരവ്. റൂവിയിലെ വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന ഗുരുതരാവസ്ഥയിൽ ചികിത്സയി ലിരിക്കെയാണ് മലയാളി കൂടിയായ ഗിരിജയെ മരണം വിളിച്ചത്.
റൂവിയിലെ കലാ പഠനകേന്ദ്രമായ വൈറ്റ്‌റോസസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകയും ഇവന്റ് മാനേജ്മന്റെ് സ്ഥാപനമായ മസ്‌കത്ത് യുനീക് ഡയമണ്ട് എന്റർപ്രൈസസിന്റെ ഉടമയുമാണ് ഒമാൻ പൗര കൂടിയായ ഗിരജ. . ഒമാനിൽ അരങ്ങേറിയ ആദ്യ മലയാള നാടകത്തിലെ നായികയാണ് ഇവർ. നാലു പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതത്തിൽ നിരവധി നാടകങ്ങളാണ് ഗിരിജ ബക്കർ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച് അരങ്ങിലെത്തിച്ചത്.കൊടുങ്ങല്ലൂർ എസ്.എൻ പുരം കിഴക്കൂട്ട് വീട്ടിൽ ഡോ. കരുണാകര മേനോന്റെ മകളായ ഗിരിജ ആദ്യ വിവാഹ ബന്ധം വേർപെടുത്തി 1984ലാണ് സ്വദേശി പൗരനായ മൂസാ ബക്കറെ വിവാഹം ചെയ്തത്. മകൾ: ലക്ഷ്മി കോത്തനേത്ത് (ഒമാൻ ഒബ്‌സർവർ), പരേതനായ ജ്യോതി. മരുമകൻ: ആദർശ് മാധവൻ (ബ്ലാക്ക് ആൻഡ് വൈറ്റ് മാഗസിൻ).
ജി.എൻ ജോസിന്റെ സംവിധാനത്തിൽ അരങ്ങിലെത്തിയ 'സംസ്‌കാരം' എന്ന നാടകത്തിലെ നായികാ കഥാപാത്രത്തെയാണ് ഗിരിജ അഭിനയിച്ചത്. തുടർന്ന് നിരവധി നാടകങ്ങൾ ഗിരിജയുടെ നേതൃത്വത്തിൽ അരങ്ങിലെത്തി.അടുത്തിടെ അവതരിപ്പിച്ചനിവേദ്യമാണ് ഗിരിജ ബക്കർ എഴുതി അഭിനയിച്ച അവസാനത്തെ നാടകം. മലയാളി മാധ്യമ പ്രവർത്തകൻ കബീർ യൂസുഫ് സംവിധാനം ചെയ്ത ടു ബീ ഓർ നോട്ട് ടുബീ' എന്ന ഹ്രസ്വചിത്രത്തിലും ശ്രദ്ധേയ വേഷം അഭിനയിച്ചു