ജയ്പൂർ: പിതാവ് പരിശീലനം നൽകിക്കൊണ്ടിരിക്കവേ ആറാം നിലയുടെ ടെറസിൽ നിന്ന് വീണ് 16കാരി മരിച്ചു. കോളേജ് ഇൻസ്ട്രക്ടറായ പിതാവ് സിപ്പ് ലൈൻ എക്സ്രസൈസിൽ പരിശീലനം നൽകിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അതിഥി സിങ് എന്ന 16കാരി 75 അടി ഉയരത്തിൽ നിന്നും കാൽ വഴുതി താഴേക്ക് വീണത്.

ആറ് നില കെട്ടിടത്തിന്റെ ടെറസിൽ പിതാവിനും കൂട്ടുകാരികൾക്കും ഒപ്പം നൽക്കുക ആയിരുന്നു അതിഥി. തന്റെ പരിശീലനം പൂർത്തിയാക്കിയ ശേഷം ടെറസിന്റെ അരികിൽ നിന്ന് മറ്റ് കുട്ടികളെ സഹായിക്കാൻ എത്തിയ അതിഥിയുടെ ബാലൻസ് തെറ്റി കാൽ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. ജയ്പൂർ ഇന്റർനാഷണൽ കോളേജ് ഫോർ ഗേൾസിലാണ് സംഭവം നടന്നത്. പിതാവ് സുനിൽ സാങ്ഖി അപ്പോൾ അവിടെ നോക്കി നിൽക്കുക ആയിരുന്നു.

ഒരു കുട്ടി സിപ്പ് ലൈനിലൂടെ താഴേയ്ക്ക് ഇറങ്ങുന്നത് ശ്രദ്ധിച്ചു നിൽക്കുമ്പോൾ അതിഥിയുടെ കാൽ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. ബിഎസ് സി സെക്കൻഡ് ഇയർ വിദ്യാർത്ഥിയായ അതിഥിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. അച്ഛന്റെ കീഴിൽ പരിശീലനം നേടിയ അതിഥി പ്രാക്ടീസ് സെഷനുകളിൽ അച്ഛനോടൊപ്പം എത്താറുണ്ടായിരുന്നു. തന്റെ പരിശീലനത്തിന് ശേഷം മറ്റ് കൂട്ടികളെ സഹായിക്കാനാണ് അതിഥി മുകളിലേക്ക് കയറിയത്.