നെനെ നദിയിലേക്ക് വീണ് രണ്ടു വയസുകാരിയായ റൂബി ടൈറെസ് ദാരുണമായി മരിച്ചു. കുഞ്ഞുങ്ങളുമായി പുഴയുടെ തീരത്ത് പോവുമ്പോൾ ഒരു സെക്കൻഡ് പോലും കൈയിൽ നിന്നും പിടി വിടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പിന് ഈ സംഭവത്തിലൂടെ ഒന്ന് കൂടി അടിവരയിടപ്പെടുകയാണ്. കേംബ്രിഡ്ജ്‌ഷെയറിലെ പീറ്റർബറോയിലെ യിലെ ഈ രണ്ടു വയസുകാരി മുങ്ങി മരിച്ചത് അമ്മയും അച്ഛനും ഒരു നിമിഷം ബുദ്ധിമാന്ദ്യം ഉള്ള ഒരു കുട്ടിയെ സഹായിക്കാൻ ശ്രദ്ധ മാറ്റിയപ്പോഴാണെന്നും വ്യക്തമായിട്ടുണ്ട്.

വർഷം തോറും നടത്തി വരാറുള്ള കീ ഫെസ്റ്റെ ആർട്‌സ് ഫെസ്റ്റിവൽ കാണാനെത്തിയതായിരുന്നു ദമ്പതികളും ഈ കുഞ്ഞു. അപകടത്തെ തുടർന്ന് കുട്ടിയെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തന്റെ ശ്രദ്ധക്കുറവ് കാരണം മകളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അമ്മയായ വെൻഡി ്രേഗ ഇപ്പോഴും ഞെട്ടലിലാണ്. ഫെസ്റ്റിവലിന് വന്ന ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കാൻ വേണ്ടി താനും ഭർത്താവും ഒരു നിമിഷം മാറിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന്‌ ്രേഗ വെളിപ്പെടുത്തുന്നു. അപ്പോൾ താനും റൂബിയും തമ്മിൽ വെറും 10 യാർഡുകൾ മാത്രം അകലെയായിരുന്നുവെന്നും അമ്മ വേദനയോടെ വെളിപ്പെടുത്തുന്നു.

ഒരു മേശയ്ക്കടിയിൽ നിർത്തിയിരുന്ന റൂബിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് തന്റെ ഭർത്താവ് പെട്ടെന്ന് തിരിച്ചെത്തിയെങ്കിലും കുട്ടിയെ കാണാനുണ്ടായിരുന്നില്ല. രണ്ടു മിനുറ്റിനിടെയാണ് എല്ലാം സംഭവിച്ചതെന്ന് ഈ അമ്മ ദുഃഖത്തോടെ വിലപിക്കുന്നു. തുടർന്ന് ഫെസ്റ്റിവൽ വർക്കറിൽ ഒരാളോട് ദമ്പതികൾ കുട്ടിയെ കാണാതായ വിവരം അറിയിക്കുകയായിരുന്നു. അധികം വൈകാതെ ഒരു കുട്ടി പുഴയിൽ വീണുവെന്ന വാർത്ത കേട്ടതിനെ തുടർന്ന് ദമ്പതിമാർ അവിടേക്കോടുകയും അത് തങ്ങളുടെ മകളാണെന്ന് വേദനോടെ തിരിച്ചറിയുകയുമായിരുന്നു.

പുഴത്തീരത്തെത്തിയ റൂബി താറാവുകൾക്ക് തീറ്റ കൊടുക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും അവൾ തങ്ങൾ കാണുന്ന സ്ഥലത്ത് തന്നെയായിരുന്നുവെന്നും ഒരു മാത്ര ശ്രദ്ധ തെറ്റിയപ്പോഴാണ് അവളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടതെന്നും അമ്മ കുറ്റബോധത്തോടെ പരിതപിക്കുന്നു. താറാവുകളെയും അരയന്നങ്ങളെയും റൂബി സ്‌നേഹത്തോടെ മാടി വിളിച്ചിരുന്നുവെന്നും അവയെ അവൾ അത്രയേറെ സ്‌നേഹിച്ചിരുന്നുവെന്നും ്രേഗ വെളിപ്പെടുത്തുന്നു. തങ്ങളുടെ ശ്രദ്ധ മാറിയപ്പോൾ അവയെ കാണാനായി ആവേശത്തോടെ അവൾ പുഴക്കടുത്തേക്ക് പോയപ്പോൾ കാൽ തെറ്റി വീണതായിരിക്കാമെന്ന്‌ ്രേഗ പറയുന്നു.

അപകടത്തെ തുടർന്ന് ഇവിടെ നടന്ന് വന്നിരുന്നു കമ്മ്യൂണിറ്റി ഇവന്റ് നിർത്തി വയ്ക്കുകയും എമർജൻസി സർവീസുകൾ കുതിച്ചെത്തുകയും ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.