- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയ ബന്ധം വീട്ടിലറിഞ്ഞപ്പോൾ അച്ഛനുമായി കലഹമുണ്ടായി; കാമുകനുമായുള്ള ബന്ധത്തിന് എതിരുനിന്നപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു; പോളിടെക്നിക്കിലേക്ക് പോകുംവഴി റെയിൽവേ ക്രോസിൽ ബസിറങ്ങി; പാഞ്ഞു വന്ന മലബാറിന് മുന്നിലേക്ക് നടന്നുകയറി മരണം വരിച്ചു; കരുനാഗപ്പള്ളിയിൽ പെൺകുട്ടി ആത്മഹത്യ ചെയ്തത് പ്രണയ നൈരാശ്യം മൂലമെന്ന് ആത്മഹത്യാ കുറിപ്പ്
കൊല്ലം: കോളേജിലേക്ക് പോകാൻ മകളെ ബസ് കയറ്റി വിട്ട ആ പിതാവ് അറിഞ്ഞില്ല തന്റെ മകളെ അവസാനമായി യാത്രയക്കുകയാണെന്ന്. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി ഇത്രയും കാലം പോറ്റി വളർത്തിയപ്പോൾ ഒരു നിമിഷം തങ്ങളെ ഓർക്കാതെ അവൾ മരണത്തിലേക്ക് നടന്നു കയറിയത് ഉൾക്കൊള്ളാൻ കഴിയുന്നില്ല ഈ മാതാപിതാക്കൾക്ക്. പ്രണയബന്ധത്തെ എതിർത്തു എന്നൊരു തെറ്റു മാത്രമേ ചെയ്തുള്ളൂ അല്ലാതെ മറ്റൊരു പ്രശ്നങ്ങളുമില്ലായിരുന്നു. മകളുടെ ഈ വേർപാട് സഹിക്കാനാവാതെ വിങ്ങിപ്പൊട്ടാനല്ലാതെ മറ്റൊന്നിനുമാകുന്നില്ല. കാമുകനുമായുള്ള ബന്ധം വീട്ടിൽ എതിർത്തതിനെ തുടർന്നാണ് കരുനാഗപ്പള്ളിയിൽ പോളിടെക്നിക്ക് വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. പടനായർ കുളങ്ങര വടക്കെ വിളയിൽ ശശി-രാജമണി ദമ്പതികളുടെ മകൾ അർച്ചന(20)യാണ് ഇന്ന് രാവിലെ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യചെയ്തത്. പത്തനംതിട്ടയിൽ പോളി ടെക്നിക്കിന് പഠിക്കുകയായിരുന്നു അർച്ചന. ഒരു യുവാവുമായി പ്രണയബന്ധത്തിലായിരുന്നു. ഈ വിവരം വീട്ടിലറിഞ്ഞതോടെ അച്ഛനുമായി വഴക്കായി. ഈ ബന്ധവുമായി മുന്നോട്ട്
കൊല്ലം: കോളേജിലേക്ക് പോകാൻ മകളെ ബസ് കയറ്റി വിട്ട ആ പിതാവ് അറിഞ്ഞില്ല തന്റെ മകളെ അവസാനമായി യാത്രയക്കുകയാണെന്ന്. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി ഇത്രയും കാലം പോറ്റി വളർത്തിയപ്പോൾ ഒരു നിമിഷം തങ്ങളെ ഓർക്കാതെ അവൾ മരണത്തിലേക്ക് നടന്നു കയറിയത് ഉൾക്കൊള്ളാൻ കഴിയുന്നില്ല ഈ മാതാപിതാക്കൾക്ക്. പ്രണയബന്ധത്തെ എതിർത്തു എന്നൊരു തെറ്റു മാത്രമേ ചെയ്തുള്ളൂ അല്ലാതെ മറ്റൊരു പ്രശ്നങ്ങളുമില്ലായിരുന്നു. മകളുടെ ഈ വേർപാട് സഹിക്കാനാവാതെ വിങ്ങിപ്പൊട്ടാനല്ലാതെ മറ്റൊന്നിനുമാകുന്നില്ല.
കാമുകനുമായുള്ള ബന്ധം വീട്ടിൽ എതിർത്തതിനെ തുടർന്നാണ് കരുനാഗപ്പള്ളിയിൽ പോളിടെക്നിക്ക് വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. പടനായർ കുളങ്ങര വടക്കെ വിളയിൽ ശശി-രാജമണി ദമ്പതികളുടെ മകൾ അർച്ചന(20)യാണ് ഇന്ന് രാവിലെ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യചെയ്തത്.
പത്തനംതിട്ടയിൽ പോളി ടെക്നിക്കിന് പഠിക്കുകയായിരുന്നു അർച്ചന. ഒരു യുവാവുമായി പ്രണയബന്ധത്തിലായിരുന്നു. ഈ വിവരം വീട്ടിലറിഞ്ഞതോടെ അച്ഛനുമായി വഴക്കായി. ഈ ബന്ധവുമായി മുന്നോട്ട് പോകാൻ സമ്മതിക്കില്ല എന്നറിഞ്ഞതോടെയാണ് അർച്ചന ഈ കടുംകൈ ചെയ്തത്. രാവിലെ അഞ്ച് മണി കഴിഞ്ഞപ്പോൾ പുതിയകാവ് ജംഗ്ഷനിൽ നിന്നും ശ്രീദേവീ ബസിൽ പിതാവ് അർച്ചനയെ കോളേജിലേക്ക് കയറ്റി അയച്ചു. ബസ് ചിറ്റുമൂല റെയിൽവേ ക്രോസിന് സമീപം എത്തിയപ്പോഴേക്കും ഗേറ്റ് അടച്ചിരുന്നു. ബസ് നിർത്തിയയുടൻ അർച്ചന ബസിൽ നിന്നിറങ്ങി റെയിൽവേ ട്രാക്ക് വഴി നടന്നു പോകുകയായിരുന്നു. ഈ സമയം മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മലബാർ എക്സ്പ്രസ് കടന്നു വന്നു. ഇതിനു മുന്നിലേക്ക് നടന്നു കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. ട്രെയിൻ തട്ടിയതിനെതുടർന്ന് തെറിച്ച് വീണ് തലയോട്ടി തകർന്നാണ് മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
അതേ സമയം മൃതദേഹത്തിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാകുറിപ്പിൽ പ്രണയ നൈരാശ്യം മൂലമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് അർച്ചന പറഞ്ഞിട്ടുണ്ട്. അച്ഛനുമായി ഉണ്ടായ വാക്കുതർക്കത്തെപറ്റിയും പരാമർശിച്ചിട്ടുണ്ട് എന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസ്.എച്ച.ഒ ബൈ മുഹമ്മദ് ഷാഫി മറുനാടൻ മലയാളിയോട് പറഞ്ഞു. കാമുകനുമായി മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.