- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ ബാധിച്ച സഹപാഠിക്കു മുടി മുറിച്ചു നൽകി കാര ബ്ലാക്ക്; ജന്മദിനത്തിൽ ഏഴു വയസുകാരി സഹപാഠിക്കു സാന്ത്വനമായത് ഇങ്ങനെ
ഡബ്ലിൻ: താൻ പൊന്നുപോലെ പരിപാലിച്ചുപോന്ന നീളൻ സ്വർണമുടിയിൽ കത്രിക വീണപ്പോൾ അറിയാതെ പോലും കാരയുടെ മനസ് പിടഞ്ഞില്ല. കാരണം, കാൻസർ ബാധിച്ച തന്റെ സഹപാഠിയുടെ ദൈന്യതയേറിയ മുഖമായിരുന്നു ആ ഏഴുവയസുകാരിയുടെ മനസ് നിറയെ. തന്റെ ഏഴാം ജന്മദിനത്തിൽ 12 ഇഞ്ച് നീളമുള്ള മുടി സഹപാഠിക്കായി മുറിച്ചു നൽകിയാണ് കാര ബ്ലാക്ക് എന്ന കൊച്ചുസുന്ദരി ജന്മദിനാഘോഷം
ഡബ്ലിൻ: താൻ പൊന്നുപോലെ പരിപാലിച്ചുപോന്ന നീളൻ സ്വർണമുടിയിൽ കത്രിക വീണപ്പോൾ അറിയാതെ പോലും കാരയുടെ മനസ് പിടഞ്ഞില്ല. കാരണം, കാൻസർ ബാധിച്ച തന്റെ സഹപാഠിയുടെ ദൈന്യതയേറിയ മുഖമായിരുന്നു ആ ഏഴുവയസുകാരിയുടെ മനസ് നിറയെ. തന്റെ ഏഴാം ജന്മദിനത്തിൽ 12 ഇഞ്ച് നീളമുള്ള മുടി സഹപാഠിക്കായി മുറിച്ചു നൽകിയാണ് കാര ബ്ലാക്ക് എന്ന കൊച്ചുസുന്ദരി ജന്മദിനാഘോഷം അന്വർഥമാക്കിയത്.
കോ ഡൊണീഗലിലെ ബൺക്രാനയിൽ നിന്നുള്ള കാര ബ്ലാക്ക് മുടി മുറിക്കാൻ തീരുമാനിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. കാൻസർ പിടിപെട്ട് ചികിത്സ കഴിഞ്ഞ സഹപാഠിക്ക് വിഗ്ഗ് ഉണ്ടാക്കാനാണ് കാര തന്റെ സ്വർണത്തലമുടി മുറിച്ചത്. അതിനായി തെരഞ്ഞെടുത്തത് തന്റെ ഏഴാം ജന്മദിനം. കീമോ തെറാപ്പി മൂലം പൊഴിഞ്ഞ മുടി കിളിർക്കാൻ ഇനിയും ഏറെ നാൾ പിടിക്കുമെന്ന് അറിയാവുന്ന കാര കൂട്ടുകാരിക്ക് വിഗ്ഗ് വെയ്ക്കാൻ മുടി മുറിക്കണമെന്ന് ആദ്യം പറഞ്ഞത് അമ്മ മിഷേലിനോടാണ്.
സഹപാഠിക്കായുള്ള ഫണ്ട് ശേഖരണം തുടങ്ങിയപ്പോൾ തന്നെ കാര ഇക്കാര്യം തന്നെ അറിയിച്ചിരുന്നുവെന്നും എന്നാൽ ആദ്യം താൻ നോ പറഞ്ഞുവെന്നും മിഷേൽ വെളിപ്പെടുത്തുന്നു. എന്നാൽ കാമ്പയിൻ മുന്നോട്ടുപോകവേ തന്റെ ഏഴാം ജന്മദിനത്തിൽ കാര കുടുംബത്തോടൊപ്പം തന്നെ ബ്ലിസ് ഹെയർ സ്റ്റുഡിയോയിലെത്തി തന്റെ നീളൻ മുടി മുറിക്കുകയായിരുന്നു. തന്റെ പ്രവർത്തിയിൽ അഭിമാനിയായ കാരക്ക് പുതിയ ഹെയർ സ്റ്റൈൽ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഇതുകണ്ടു നിന്ന മാതാപിതാക്കളുടെ കണ്ണു നിറഞ്ഞുവെന്നും മിഷേൽ പറയുന്നു.
കാൻസർ ചികിത്സയിലൂടെ മുടി പൊഴിഞ്ഞുപോകുന്ന കുട്ടികൾക്ക് വിഗ്ഗ് നിർമ്മിച്ചു നൽകുന്ന ലിറ്റിൽ പ്രിൻസസ് ട്രസ്റ്റിനാണ് കാര മുടി മുറിച്ചു നൽകിയത്. ഇതു കൂടാതെ ഐറീഷ് കാൻസർ സൊസൈറ്റി, ഐറീഷ് ഹാർട്ട് ഫൗണ്ടേഷൻ എന്നിവയ്ക്കു വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിലും സജീവ പ്രവർത്തകയാണ് ഈ കൊച്ചു മിടുക്കിയും കുടുംബവും.