റാഞ്ചി: പതിനാറുകാരിയെ കൂട്ട മാനഭംഗം ചെയ്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തി. ഝാർഖണ്ഡിൽ നക്‌സൽ ബാധിത ജില്ലയായ ഛത്രയിൽ കഴിഞ്ഞ ദിവസമാണു സംഭവം നടന്നത്.

കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടുകാർ ഒരു കല്യാണത്തിനു പങ്കെടുക്കാൻ പോയപ്പോഴാണ് പ്രദേശ വാസികളായ നാലുപേർ പെൺകുട്ടിയെ അതിക്രൂരമായി വീട്ടിൽ കയറി പീഡിപ്പിച്ചത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് നാട്ടു പഞ്ചായത്തിൽ പരാതി നൽകി. അയൽവാസികളായ നാലു പേർക്കും അര ലക്ഷം രൂപ പിഴയഉൾപ്പെടെയുള്ള ശിക്ഷയും വിധിച്ചു. എന്നാൽ ഇതിനു പിന്നാലെയാണ് ഇവർ വീണ്ടും വീട്ടിൽ കയറി മാതാപിതാക്കളെ മർദ്ദിക്കുകയും തടയാനെത്തിയ പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തുകമായിരുന്നു.

സംഭവത്തെ തുടർന്ന് ഓടി രകഷപ്പെട്ട പ്രതികൾക്കായി പൊലീസ് ശക്തമായ തിരച്ചിൽ നടത്തുന്നുണ്ട്.