- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനെ സന്തോഷിപ്പിക്കാൻ ആദ്യം സ്വന്തം നഗ്‌നത പകർത്തി അയച്ചു; അമ്മയുടെയും കൂട്ടുകാരിയുടെയും നഗ്നവീഡിയോകൾ തയ്യാറാക്കി വാട്സാപ്പ് വഴി എത്തിച്ചു; സംഭവം പുറത്തുവന്നത് കൂട്ടുകാരി ഫോൺ പരിശോധിച്ചപ്പോൾ; കോതമംഗലത്ത് വിദ്യാർത്ഥിനിയും കാമുകനും പിടിയിൽ
കോതമംഗലം: സ്വന്തം നഗ്നചിത്രവും മാതാവിന്റെയും കൂട്ടുകാരിയുടെയും നഗ്നതയും മൊബൈലിൽ പകർത്തി കാമുകന് സമർപ്പിച്ച വിദ്യാർത്ഥിനി പിടിയിൽ. ഒപ്പം കാമുകനെയും കസ്റ്റഡിയിലെടുത്തു. എംഎസ്ഡബ്ല്യു വിദ്യാർത്ഥിനി ആദ്യം സ്വന്തം നഗ്‌നചിത്രങ്ങളും വീഡിയോകളും തയ്യാറാക്കി കാമുകന് അയച്ചുകൊടുത്തു. പിന്നീട് അമ്മയുടെയും കൂട്ടൂകാരിയുടെയും നഗ്‌നത മൊബൈലിൽ പകർത്തി നൽകി. കാലടിയിൽ ടയർ കമ്പനിയിൽ ജോലി ചെയ്തുവരുന്ന ആതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പിൽ അരുൺ പീറ്ററിനെയും (25) കോതമംഗലത്തെ സ്വകാര്യകോളേജിലെ വിദ്യാർത്ഥിനിയായ 23 കാരിയെയുമാണ് കോതമംഗലം സി ഐ അഗസ്റ്റിൻ മാത്യവിന്റെ നിർദ്ദേശ പ്രകാരം എസ് ഐ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. തൃശ്ശൂർ സ്വദേശിനിയായ വിദ്യാർത്ഥിനി ഹോസ്റ്റലിൽ താമസിച്ച് താമസിച്ചാണ് പഠിച്ചിരുന്നത്. കാമുകനായ അരുണിനെ സന്തോഷിപ്പിക്കാനാണ് താൻ ഇത്തരത്തിൽ പെരുമാറിയതെന്നാണ് വിദ്യാർത്ഥിനി പൊലീസിന് നൽകിയിട്ടുള്ള മൊഴി. അരുണുമായി സ്നേഹ ബന്ധത്തിലായ അവസരത്തിൽ തന്റെ നഗ്‌നത മൊബൈലിൽ പകർത്തി വാട്സാപ്പ് വഴ
കോതമംഗലം: സ്വന്തം നഗ്നചിത്രവും മാതാവിന്റെയും കൂട്ടുകാരിയുടെയും നഗ്നതയും മൊബൈലിൽ പകർത്തി കാമുകന് സമർപ്പിച്ച വിദ്യാർത്ഥിനി പിടിയിൽ. ഒപ്പം കാമുകനെയും കസ്റ്റഡിയിലെടുത്തു. എംഎസ്ഡബ്ല്യു വിദ്യാർത്ഥിനി ആദ്യം സ്വന്തം നഗ്‌നചിത്രങ്ങളും വീഡിയോകളും തയ്യാറാക്കി കാമുകന് അയച്ചുകൊടുത്തു. പിന്നീട് അമ്മയുടെയും കൂട്ടൂകാരിയുടെയും നഗ്‌നത മൊബൈലിൽ പകർത്തി നൽകി.
കാലടിയിൽ ടയർ കമ്പനിയിൽ ജോലി ചെയ്തുവരുന്ന ആതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പിൽ അരുൺ പീറ്ററിനെയും (25) കോതമംഗലത്തെ സ്വകാര്യകോളേജിലെ വിദ്യാർത്ഥിനിയായ 23 കാരിയെയുമാണ് കോതമംഗലം സി ഐ അഗസ്റ്റിൻ മാത്യവിന്റെ നിർദ്ദേശ പ്രകാരം എസ് ഐ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. തൃശ്ശൂർ സ്വദേശിനിയായ വിദ്യാർത്ഥിനി ഹോസ്റ്റലിൽ താമസിച്ച് താമസിച്ചാണ് പഠിച്ചിരുന്നത്. കാമുകനായ അരുണിനെ സന്തോഷിപ്പിക്കാനാണ് താൻ ഇത്തരത്തിൽ പെരുമാറിയതെന്നാണ് വിദ്യാർത്ഥിനി പൊലീസിന് നൽകിയിട്ടുള്ള മൊഴി.
അരുണുമായി സ്നേഹ ബന്ധത്തിലായ അവസരത്തിൽ തന്റെ നഗ്‌നത മൊബൈലിൽ പകർത്തി വാട്സാപ്പ് വഴി അയച്ചുനൽകിയിരുന്നെന്നും പിന്നീടാണ് മാതാവിന്റെയും കൂട്ടുകാരിയിടെയും നഗ്‌നത പകർത്തി ഇയാൾക്ക് നൽകിയതെന്നുമാണ് വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ.ദൃശ്യങ്ങടങ്ങിയ മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തു. കോളേജ് വക ഹോസ്റ്റലിൽ താമസിച്ചപ്പോഴും ഇന്റേൻഷിപ്പിനായി പൂണെയിൽ താമസിച്ച അവസരത്തിലുമാണ് കൂട്ടുകാരിയുടെ നഗ്‌ന ദൃശ്യങ്ങൾ പകർത്തിയതെന്നാണ് പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്.
കൂട്ടുകാരി അറസ്റ്റിലായ പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതാണ് സംഭവം പുറത്തറിയാൻ കാരണം. പിന്നീട് മാതാപിതാക്കളെ വിവരം അറിയിച്ച് പെൺകുട്ടി പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നെന്നാണ് സൂചന. വിദ്യാർത്ഥികൾക്കിടയിൽ സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം വർദ്ധിച്ചുവരുന്നതായും ഈ സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഇനിയും അവർത്തിക്കാനിടയുണ്ടെന്നും അതിനാൽ മാതാപിതാക്കളും അധ്യപകരും ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നും പൊലീസ്് ആവശ്യപ്പെട്ടു.
സ്വകാര്യത പകർത്തി സാമൂഹ്യ മാധ്യമം വഴി കൈമാറ്റം ചെയുതുവെന്നതാണ് പെൺകുട്ടിക്കെതികരെ ചാർജ്ജ് ചെയ്തിട്ടുള്ള കുറ്റമെന്നും ഇതിന് പ്രോത്സാഹനം നൽകിയതിന്റെ പേരിലാണ് യുവാവിനെ അറസ്റ്റുചെയതെന്നും ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും എസ് ഐ അറിയിച്ചു.