- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ കേന്ദ്രത്തിൽ മകളെ കണ്ടു മടങ്ങിയ കാമുകനെ വഴിയിൽ തടഞ്ഞു; കല്ലുപയോഗിച്ച് തല അടിച്ചു പൊട്ടിച്ചു കൊന്നു; ഹൈടെൻഷൻ ലൈനിൽ നിന്ന് വൈദ്യുതി വലിച്ച് ദേഹത്ത് കൂടി കടത്തി വിട്ട് 'മിന്നൽ' മരണമാക്കി; മഴയുള്ള ദിവസം ധർമ്മേന്ദ്രയെ കൊന്നത് കാമുകിയുടെ അച്ഛന്റെ പ്രതികാരം; ഗുണയിലെ സത്യം പുറത്തു വരുമ്പോൾ
ഭോപ്പാൽ: ഇരുപത്തിയാറുകാരനായ യുവാവ് നാല് മാസം മുമ്പ് മരിച്ചത് മിന്നലേറ്റെന്ന് കരുതിയ കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ആസൂത്രിത കൊലപാതകമെന്ന്. രഹസ്യ കേന്ദ്രത്തിൽ മകളെ കണ്ടു മടങ്ങിയ കാമുകനെ വഴിയിൽ തടഞ്ഞു നിർത്തി കാമുകിയുടെ അച്ഛൻ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ പൊലീസ് റയീസ് ഖാൻ എന്നയാളെ അറസ്റ്റു ചെയ്തു.
.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 29നാണ് ധർമേന്ദ്രയെ ഗുണ മേഖലയിൽ ബൈക്കിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മിന്നലേറ്റാണ് യുവാവ് മരിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. പോസ്റ്റ്‌മോർട്ടത്തിലും വൈദ്യുതാഘാതമെന്നാണ് സൂചിപ്പിച്ചിരുന്നത്. നാലു മാസങ്ങൾ ശേഷം ധർമേന്ദ്രയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
റയീസ് ഖാന്റെ മകളുമായി ധർമേന്ദ്ര സ്‌നേഹത്തിലായിരുന്നു. യുവതിയെ കണ്ടശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ, ഖാൻ വഴിതടയുകയും കല്ലുപയോഗിച്ച് തലയടിച്ചു പൊട്ടിക്കുകയുമായിരുന്നു. പിന്നാലെ സമീപത്തുകൂടെ പോകുന്ന ഹൈടെൻഷൻ ലൈനിൽനിന്ന് വൈദ്യുതി വലിച്ച് ധർമേന്ദ്രയുടെ ശരീരത്തിലൂടെ കടത്തിവിടുകയും ചെയ്തു. മരണം ഉറപ്പിച്ചതോടെ റയീസ് ഖാൻ ധർമേന്ദ്രയുടെ മൃതദേഹം വലിച്ചിഴച്ച് പ്രധാന റോഡിൽ ബൈക്കിനു സമീപത്ത് ഇടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ആദ്യം മിന്നലേറ്റാണ് ധർമേന്ദ്രയുടെ മരണമെന്ന് കരുതിയെങ്കിലും ചില കാര്യങ്ങളിൽ വ്യക്തത കണ്ടെത്താനാകാതെ വന്നതോടെയാണ് പൊലീസ് അന്വേഷണം തുടർന്നത്. ഷാപുര മേഖലയിലെ ഷോപ്പിങ് മാളിൽ ജോലി ചെയ്തിരുന്ന ധർമേന്ദ്ര എന്തുകൊണ്ടാണ് ഗുണയിൽ എത്തിയതെന്നായിരുന്നു അന്വേഷണസംഘം ആദ്യം തിരക്കിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ധർമേന്ദ്രയ്ക്ക് യുവതിയുമായി ബന്ധമുണ്ടെന്ന കാര്യം പൊലീസിനോടു പറയുന്നത്. അതോടെ റയീസ് ഖാൻ പൊലീസിന്റെ നിരീഷണത്തിലായി. തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകമെന്ന് തെളിയിച്ചത്.
അന്വേഷണത്തിൽ റയീസ് ഖാൻ ഹൈടെൻഷൻ ലൈനിൽനിന്ന് വൈദ്യുതി എടുക്കാൻ ഉപയോഗിച്ച വയർ കണ്ടെത്തി. യുവതിയും ധർമേന്ദ്രയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്ന സ്ഥലത്തെക്കുറിച്ച് അറിയാവുന്ന റയീസ് ഖാൻ മഴയുള്ള ദിവസം കൊലയ്ക്കായി തിരഞ്ഞെടുത്തുവെന്നും പൊലീസ് കണ്ടെത്തി. മിന്നലേറ്റ് മരണമെന്ന് സ്ഥിരീകരിക്കാനാവശ്യമായവ തെളിവുകൾ തയ്യാറാക്കുകയായിരുന്നു പ്രതിയുടെ ഉദ്ദ്യേശമെന്നും പോല്‌സ റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക്