- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്തിനാ വിവാഹപ്രായം ഉയർത്തുന്നത്? പതിനഞ്ചാം വയസ്സിൽ ഗർഭം ധരിക്കാലോ; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ; സജ്ജൻ സിങ് വർമയുടെ പ്രസ്താവന സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചടങ്ങിനിടെ; എംഎൽഎക്കെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത്
ഭോപ്പാൽ: പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് കോൺഗ്രസ് എംഎൽഎയുടെ വിവാ ദ പ്രസ്താവനക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. . പെൺകുട്ടികൾക്ക് 15-ാം വയസ്സിൽ പ്രത്യു ൽപാദനശേഷി ഉണ്ടെന്നിരിക്കെ വിവാഹപ്രായം എന്തിന് 18ൽനിന്ന് 21ലേക്ക് ഉയർത്തണമെന്നാ യിരുന്നു മധ്യപ്രദേശിൽനിന്നുള്ള സജ്ജൻ സിങ് വർമയുടെ ചോദ്യം.സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം നടത്താൻ സംഘടിപ്പിച്ച സമ്മാൻ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ സ്ത്രീകളുടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെ ആയിരുന്നു സജ്ജന്റെ പ്രതികരണം. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ കുറിച്ച് ദേശീയതലത്തിൽ ചർച്ച വേണമെന്നായിരുന്നു ചൗഹാൻ പറഞ്ഞത്. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണമെന്നും ചൗഹാൻ ആവശ്യപ്പെട്ടിരുന്നു.
15-ാമത്തെ വയസ്സിൽ പെൺകുട്ടികൾ ഗർഭം ധരിക്കാൻ അനുയോജ്യരാണെന്ന് ഡോക്ടർമാരുടെ റിപ്പോർട്ടുകളുണ്ടെന്നും 18 വയസ്സാകുന്നതോടെ പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ പോയി സന്തോഷത്തോടെ കഴിയണമെന്നും സജ്ജൻ പറഞ്ഞു.മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രിയായ സജ്ജൻ, മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥിന്റെ അടുത്ത അനുയായി കൂടിയാണ്.
പ്രസ്താവന വിവാദമായതോടെ സജ്ജനെതിരെ ബിജെപി. രംഗത്തെത്തി. സജ്ജൻ മാപ്പ് പറയണ മെന്നും കോൺഗ്രസിൽനിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും ബിജെപി. ആവശ്യപ്പെട്ടു. അ തേസമയം വിഷയത്തെ തള്ളിക്കളയാനുള്ള ശ്രമമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത് .ഒരു കാര്യവുമില്ലാതെ ബിജെപി. പ്രശ്നങ്ങളുണ്ടാക്കുകയാണ് എന്നായിരുന്നു കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്തയുടെ പ്രതികരണം.
അതേസമയം പ്രസ്താവനയിൽ രണ്ടുദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യ പ്പെട്ട് നാഷണൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ് സജ്ജന് നോട്ടീസ് അയച്ചി ട്ടുണ്ട്.