വണ്ടൂർ : ജി. ഐ. ഒ വാണിയമ്പലം യൂണിറ്റ് 'പെണ്ണുണർവിനായി ഒത്തുചേരാം' എന്ന തലവാചകത്തിൽ 'ഗേൾസ് മീറ്റ്' സംഘടിപ്പിച്ചു. സി.ജി മലപ്പുറം ജില്ലാ പ്രസിഡന്റ് എ.ഫാറൂഖ് ഉത്ഘാടനം നിർവഹിച്ച് ഇന്ത്യയിലെ ഫാഷിസം വർത്തമാനം ഭാവി എന്നവിഷയത്തിൽ സംസാരിച്ചു. വിവിധ സെക്ഷനുകളിൽ .ജി. ഐ. ഒ ജില്ലാ വൈസ് പ്രസിഡന്റ് ഷമീമ ഷക്കീർ മുസ്ലിം സ്ത്രീ ഉത്തരവാദിത്വം എന്ന വിഷയത്തിലും, പ്രൊഫെ:കുഞ്ഞുമുഹമ്മദ് ഇസ്ലാമിലെ സ്ത്രീ എന്ന വിഷയത്തിലും സംസാരിച്ചു. വിദ്യാർത്ഥിനികളുടെ കഴിവുകളെ പോത്സാഹിപ്പിക്കുന്ന വിവിധ തരം ഗെയിമുകൾ സന റഹ്മാൻ.കെ, ശാഖിബ.പി, കറമുനീസ.കെ എന്നിവർ നേതൃത്വം
നൽകി.

നീതി നിഷേധിക്കപ്പെട്ട ഹാദിയകക്ക് വേണ്ടി ഫ്രീ ഹാദിയ എന്ന ബാനറിൽ വിദ്യാർത്ഥിനികൾ കൈ കോർത്ത് മനുഷ്യ ചങ്ങലയിലൂടെ ഐക്യദാർഡൃം അർപ്പിച്ചു. പ്രസിഡന്റ് ശബ്‌നഷെറിൻ.എം അധ്യക്ഷത വഹിച്ചു. എസ്. ഐ. ഒ പ്രസിഡന്റ് അൻഷിദ്. പി. പി, സൽമ. കെ, അതിയ ടീച്ചർ എന്നിവർ ആശംസകൾ പറഞ്ഞു. ശാഖിബ.പി സ്വാഗതവും ശറഫുനിസ.എ. പി നന്ദിയും പറഞ്ഞു.