ഈജിപ്ത്: ലോകത്തിലെ അത്ഭുതങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഏറ്റവും വലിയ പിരമിഡ് ആണ് ഗിസ പിരമിഡ്, ഖുഫു ഫറവോയുടെ ഭരണകാലത്ത് നിർമ്മിച്ച പിരമിഡിൽ ആണ് അത്യപൂർവമാ വായു രഹിത മണ്ഡലം കണ്ടെത്തിയത്. സ്‌കാൻപിരമിഡ്‌സ് പ്രോജക്ടിന്റെ ഭാഗമായുള്ള രാജ്യാന്തര ഗവേഷകരാണു വായുരഹിത സ്ഥലം കണ്ടെത്തിയത്.

കഴിഞ്ഞ മൂന്ന് വർഷങ്ങളായി നടത്തുന്ന പരിശോദനൾക്കുള്ള ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ജാപ്പനീസ്, ഫ്രഞ്ച് ശാസ്ത്രജ്ഞറാണ് ഈ അത്ഭുതം പുറത്തുവിട്ടത്.പിരമിഡിന്റെ ഗ്രാൻഡ് ഗാലറിയുടെ വലുപ്പത്തോടു സമാനമാണ് ഇപ്പോൾ കണ്ടെത്തിയ വായുരഹിതസ്ഥലത്തിന്റെ വലുപ്പവും.മൗഗ്രഫി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗവേഷകർ ഇത് കണ്ടെത്തിയത്. വലിയ പാറകൾക്കുള്ളിലെ സാന്ദ്രതാ വ്യത്യാസം മനസ്സിലാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്.

എന്നാൽ ലോകത്തിലെ ഏറ്റവും വലിയ പിരമിഡിൽ നിഗൂഢത നിറഞ്ഞ ഇങ്ങനെയൊരു നിർമ്മിതിയുടെ ഉദ്ദേശമെന്തെന്നും ഇവിടെയെന്താണുള്ളതെന്നും ഒരെണ്ണമാണോ അതോ വിവിധ വായുരഹിത മണ്ഡലങ്ങളുണ്ടോയെന്നതിലും വ്യക്തതയില്ല. നേരത്തേ, പിരമിഡിന്റെ വടക്കൻ മുഖഭാഗത്തു ചെറിയ വായുരഹിത സ്ഥലം സ്‌കാൻപിരമിഡ്‌സ് കണ്ടെത്തിയിരുന്നു.ബിസി 2509നും 2483നും ഇടയിൽ ഖുഫു ഫറവോയുടെ ഭരണകാലത്താണു ഗിസായിലെ പിരമിഡ് നിർമ്മിച്ചത്.