സോഷ്യൽ മീഡിയകൾ വഴി വലവിരിച്ച് നടക്കുന്ന തൊഴിൽ തട്ടിപ്പുകൾ തടയാൻ എല്ലാ സന്നദ്ധ സംഘടനകളും പ്രവാസികളിലേക്ക് ബോധവത്കരണ സന്ദേശങ്ങൾ നൽകാൻ മുന്നിട്ടിറങ്ങണം എന്ന് ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷൻ -GKPA ഭാരവാഹികൾ അറിയിക്കുന്നു.തൊഴിൽ ഗ്രൂപുകൾ കേന്ദ്രീകരിച്ച് അമിതമായ ഒഴിവുകൾ ഫേസ്ബൂക്ക് / താത്കാലികവെബ്സൈറ്റ് അഡ്രസ്സ് സഹിതം പരസ്യപ്പെടുത്തി ലിങ്കുകൾ വഴി ആവശ്യക്കാരെ കണ്ടെത്തി പെർസ്സണൽ ആയി ഓഫർ ലെറ്റർ അയച്ചാണു ഇരകളെ കണ്ടെത്തുന്നത്.

തൊഴിൽനഷ്ടവും തൊഴിൽ അസ്ഥിരതയും അധികരിച്ച ഗൾഫ്മേഖലയെ കേന്ദ്രീകരിച്ച് മലേഷ്യ,സിംഗപ്പൂർ, കാനഡ, ഓസ്‌ട്രേലിയ, ടുനീഷ്യ എന്നിവിടങ്ങളിലെ വൻകിട കമ്പനികൾ,3/5സ്റ്റാർ ഹോട്ടലുകൾ , മലയാളികളുടെ പ്രമുഖ കൺസ്ട്രക്ഷൻ , ഹൈപ്പർ മാർക്കറ്റുകൾ, ജൂവലറികൾ, ഇന്ത്യൻ സ്‌കൂളുകൾ എന്നിവിടങ്ങളിലെ ഒഴിവുകളാണു പ്രചരിപ്പിക്കപ്പെടുന്നത്.

സംഘടനയുടെ പ്രവർത്തനം ഉള്ള 9 രാജ്യങ്ങളിലെ തൊഴിൽ അന്വെഷകരെ സഹായിക്കാൻ GKPAനിയന്ത്രിക്കുന്ന 25 തൊഴിൽ ഗ്രൂപുകളിൽ നിന്നും കൃത്യത അനെഷിക്കാൻ ലഭിച്ചഅപേക്ഷകളിൽ നടന്ന അന്വെഷണത്തിലാണു ഈ കപടനാടകങ്ങളുടെ ചുരുളഴിഞ്ഞത്.മലേഷ്യയിലും സിംഗപൂരിലും ഇത്തരം തട്ടിപ്പിൽ കുടുങ്ങി വിസിറ്റിങ് വിസയിൽ പോയിഅപകടത്തിൽ പെട്ട 4 പേരെ മാർച്ചിൽ GKPA ഗ്ലോബൽ ഭാരവാഹികൾ ഇടപെട്ട് രക്ഷിച്ച്നാട്ടിലെത്തിച്ചു. മലേഷ്യ, സിംഗപ്പൂർ, കാനഡ, ഓസ്‌ട്രേലിയ, ടുനീഷ്യ
എന്നിവിടങ്ങ ളിൽ നിന്നും ലഭിച്ച ഓഫർ ലെറ്ററുകൾ സഹിതം അതാത് കമ്പനികളുമായ്ബ ന്ധപ്പെട്ട് 200 ഇൽ അധികം തൊഴിലന്വെഷരെ അബദ്ധത്തിൽ നിന്നും സംരക്ഷിക്കാനും കഴിഞ്ഞു. അഡിമിൻ നിയന്ത്രണമില്ലാതെ തൊഴിൽ ഗ്രൂപുകൾ ദിനം പ്രതി വളരുന്നതാണു ഇതിന്റെ മുഖ്യ ഉറവിടം.

വാട്‌സപ്പ് ഗ്രൂപുകളിൽ കയറിപ്പറ്റി ആകർഷകമായ ശംബളവും വലിയ എണ്ണം ഒഴിവുകളും ലിങ്കും സഹിതം പോസ്റ്റു ചെയ്യുന്നത് ഗ്രൂപംഗങ്ങൾ നിജസ്ഥിതി അന്വെഷിക്കാതെമറ്റിടങ്ങളിക്ക് പ്രചരിപ്പിക്കുന്നത് ഇത്തരക്കാർക്ക് സൗജന്യമായി കൂടുതൽഇരകളെ ലഭിക്കാൻ സൗകര്യമാകുന്നു .ഓഫർ ലെറ്റർ അയച്ച് പ്രതികരിക്കുന്നവരെ വിസ / മെഡിക്കൽ ചെലവിനു 300-1000$
ആവശ്യപ്പെട്ടുള്ള അറിയിപ്പ് നൽകിയാണു കഭളിപ്പിക്കുന്നതെങ്കിൽ നേരിട്ട്ഇന്റർവ്വ്യൂ നടത്തി തുച്ചമായ തുക അപ്പ്‌ളിക്കേഷൻ ഫീസും സർവ്വീസ് ചാർജ്ജുംവാങ്ങിയാണു കൂടുതൽ ആളുകളെ തട്ടിപ്പിനു ഇരയാക്കുന്നത്. സൗജന്യ വിസ എന്ന്പറഞ്ഞു, ബന്ധപ്പെട്ട ശേഷം സെലക്ഷൻ ആയാൽ ഒരു ലക്ഷം വരെ കൈപറ്റുന്നവരും ഉണ്ട്.വിസിറ്റിങ് വിസയിൽ ആളുകളെ വിദേശത്തു എത്തിച്ച് പാസ്സ്പോർട്ട് പിടിച്ച്‌വെച്ച് ഗാർഹിക തൊഴിലിലേക്ക് നിയമം ലംഘിച്ച് പിജിഡിപിക്കുന്ന കഥകളുംവിരളമല്ല.

ലഭിക്കുന്ന അറിയിപ്പുകൾ കൃത്യമാണോ എന്ന് ഉറപ്പാക്കിയും ആവശ്യമുള്ളത് മാത്രംഷെയർ ചെയ്തും പണം നൽകുന്നതിനു മുൻപ് കൃത്യമായി അന്വെഷിച്ചും മാത്രമേഇത്തരം തട്ടിപ്പിൽ നിന്നും സംരക്ഷിക്കാൻ പ്രവാസിക്ക് സ്വയം കഴിയൂ. സംഘടനകൾ ഈ വിഷയത്തിൽ കാര്യക്ഷമമായി തന്നെ ഇടപെടണം. അനാവശ്യമായി സൃഷ്ടിക്കപ്പെടുന്നതൊഴിലില്ലായ്മ ഗ്രൂപ്പുകളെ നിരീക്ഷിച്ചു, അതിൽ വരുന്ന പോസ്റ്റുകൾ കൃത്യമാണ്എന്നും പോസ്റ്റ് ചെയ്യുന്ന അംഗങ്ങൾ അവർക്ക് നേരിട്ട് അറിയുന്നത് മാത്രമാണ്പോസ്റ്റ് ചെയുന്നത് എന്ന അഡ്‌മിന്മാർ ഉറപ്പാക്കിയും ഒരു പരിധിവരെ ഇത്തരംതട്ടിപ്പുകൾ തടയാനാവും. GKPA എല്ലാ ജില്ലകളിലും വിദേശ ചാപ്റ്ററുകളിലും വിസ /തൊഴിൽ വെരിഫിക്കേഷൻ ചെയ്തു കൊടുക്കുന്നുണ്ട്. എല്ലാ സംഘടനകളും കാര്യക്ഷമമായിഇടപെട്ടാൽ വലിയതോതിൽ തട്ടിപ്പുകൾ തടയാനാകും എന്ന് GKPA ഭാരവാഹികൾപ്രത്യാശപ്രകടിപ്പുക്കുന്നു