ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 'സുഗതൻ ഫണ്ടിന്റെ' ആദ്യ ഗഡു (ഒരു ലക്ഷത്തി അൻപതിനായിരം രൂപ) കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇരവിപുരം എംഎൽഎ എം.നൗഷാദ്, സുഗതന്റെ മകൻ സുജിത്തിന് കൈമാറി.

ജികെപിഎ കോർ വൈസ് ചെയർമാൻ ബേബിച്ചൻ, സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, സെക്രട്ടറി ഡോ. എസ്. സോമൻ, ട്രെഷരാർ അമീൻ എം എം, അഡ്വ. നോബൽ രാജു, സോണൽ ഭാരവാഹികൾ ആയ റോയ് മാത്യു വയനാട്, .ആര്യ വിവേക് കൊല്ലം, സാജിദ് വൈത്തിരി, കൊല്ലം ജില്ല ഭാരവാഹികൾ ആയ രഘുനാഥൻ വാഴപ്പിള്ളി, രാമഭദ്രൻ, മുഖത്തല രാജേന്ദ്രൻ പിള്ള, ശ്രീകുമാർ, തിരുവനന്തപുരം ജില്ലാ അഡ്ഹോക് സെക്രട്ടറിബഷീർ വർക്കല, കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി ഹക്കീം തുടങ്ങിയവർ പങ്കെടുത്തു.