ഗോള പ്രവാസികളുടെ കൂട്ടായമയായ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈത്ത് ചാപ്റ്ററിന്റെ ഫഹാഹീൽ-മംഗഫ്-മഹ്ബൂള ഏരിയയുടെ സംയുക്ത ഓണസംഗമം ഒക്ടോബർ 5നു അബു ഹലീഫ ടാമറിൻഡ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. കേരളം നേരിട്ട പ്രളയദുരന്തം കാരണം ഓണാഘോഷങ്ങൾ മാറ്റി വെച്ച സംഘടന അംഗങ്ങളുടെ ഒത്തുചേരൽ സാധയമാകാൻ ആണ് കഴിഞ്ഞ അർദ്ധവാർഷിക പൊതുയോഗ ശേഷം കൂട്ടായ്മ സംഘടിപ്പിച്ചത്. സംഘടനയിലെ അംഗംങ്ങൾക്ക് പ്രവർത്തനരംഗത്തെ മികവിന് ആദരവും വിസ്മയയുടെ ഗാനമേളയും മാജിക് ഷോയും അംഗങ്ങളുടെ കലാപരിപാടികളും കൊണ്ട് സംഗമം വിജയകരമായി.

മഹ്ബൂല ഏരിയ കൺവീനർ മുജീബ് കെ ടി അധ്യക്ഷനായ ഉത്ഘടന വേളയിൽ അന്നാമ്മ ഷാജി സ്വാഗതം ആശംസിച്ചു. അമ്പിളി നാരായണന്റെ നേതൃത്വത്തിൽ പ്രാർത്ഥന ഗീതവും , കേരളം നേരിട്ട ദുരന്തമുഖത്ത് ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികളും അർപ്പിച്ച് പരിപാടികൾ ചാപ്റ്റർ പ്രസിഡന്റ് പ്രേംസൺ കായംകുളം ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. GKPA യുടെ മുൻ കോർ ചെയർമാനും കുവൈത്ത് ചാപ്റ്റർ പ്രഥമ പ്രസിഡന്റും ആയ ശ്രീ. മുബാറക്ക് കാമ്പ്രത്ത്, കോർ അംഗവും കുവൈത്ത് ചാപ്റ്റർ പ്രഥമ സെക്രട്ടറിയും ആയ റെജി ചിറയത്ത്, സെക്രട്ടറി ശ്രീകുമാർ, മഹ്ബൂല ഏരിയ കൺവീനർ മുജീബ് കെ ടി , വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ വതുകാടൻ , വനിതാ വേദി ചെയര്‌പേഴ്‌സൺ വനജ രാജൻ, സെക്രെട്ടറി അംബിക മുകുന്ദൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.

അവധി ദിനങ്ങളിൽ കേരളത്തിൽ പ്രളയ ബാധിത പ്രദേശത്ത് നടത്തിയ രക്ഷാ പ്രവർത്തനങ്ങൾക്ക് മുബാറക്ക് കാമ്പ്രത്ത്, ചിന്നമ്മ ജോസഫ് എന്നിവരെ യോഗം ആദരിച്ചു. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ വതുകാടൻ, ഫഹാഹീൽ അംഗം ആയ ബിന്ദു മുല്ലക്കൽ എന്നിവരുടെ ജന്മദിനവും ആഘോഷിച്ചു. മഹാബലിയുടെ എഴുന്നള്ളത്തും സന്ദേശവും നൽകുകയുണ്ടായി.

ഒക്ടോബർ 12 നു വൈകിട്ട് മുന്ന് മണിക്ക് മംഗഫ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ എല്ലാ മലയാളി പ്രവാസികളെയും രാഷ്ട്രീയ സാമുദായിക ഭേദമെന്യേ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. അംഗത്വ കാർഡ് വിതരണം, പുതിയ അംഗത്വ ക്യാംപയിൻ എന്നിവയും ഉണ്ടായിരിക്കും. ജിജിവിത ശൈലിയും ആരോഗ്യവും എന്ന വിഷയത്തിൽ ഡെന്റൽ സർജൻ ഡോ: പ്രതാപ് ഉണ്ണിത്താൻ ക്ലാസെടുക്കും.