- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിത ശൈലികളും ആരോഗ്യവും; ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈത്ത് സെമിനാർ സംഘടിപ്പിച്ചു
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (കുവൈത്ത് ) മംഗഫ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ജീവിത ശൈലികളും ആരോഗ്യവും എന്ന വിഷയത്തിൽ അമീരി ഹോസ്പിറ്റൽ ഡെന്റൽ സർജൻ, ഡോ: പ്രതാപ് ഉണ്ണിത്താൻ സുദീർഘമായ ക്ലാസ് എടുത്തു. പ്രവാസികൾ ജിവിത ശൈലികളിൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യം ആണെന്നും വളരെ സർവസാധാരണമായ എന്നാൽ ലളിതവുമായ ശീലങ്ങളിലൂടെ ക്യാൻസർ, ടെൻഷൻ, ലഹരി എന്നിവയിൽ നിന്നും മുക്തമാവാൻ സാധിക്കും എന്നും അദ്ദേഹം അറിയിച്ചു. രണ്ട് മണിക്കൂർ നീണ്ടു നിന്ന പ്രഭാഷണം സദസ്സിനു പ്രതീക്ഷിച്ചതിലും അധികം അറിവ് നൽകാൻ പ്രാപ്തം ആയിരുന്നു എന്ന് കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് പ്രേംസൺ കായംകുളം അറിയിച്ചു. ജോയിന്റ് സെക്രട്ടറി അഷറഫ് സ്വാഗതം പറഞ്ഞു. ചാപ്റ്റർ സെക്രട്ടറി ശ്രീകുമാർ, ട്രഷറർ ലെനീഷ്, കോർ അഡ്‌മിന്മാരായ റെജി ചിറയത്ത്, മുബാറക്ക് കാമ്പ്രത്ത്, രവി പാങ്ങോട് , പ്രോജക്ട് കോർഡിനേറ്റർ കൂടെയായ കോർ അഡ്‌മിൻ റഷീദ് പുതുക്കുളങ്ങര , വനിതാ വേദി ചെയർപേഴ്‌സൺ വനജരാജൻ, വനിതാ വേദി സെക്രട്ടറി അംബിക മുകുന്ദൻ, വൈസ് പ്രസിഡന്റുമാരായ സ
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (കുവൈത്ത് ) മംഗഫ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ജീവിത ശൈലികളും ആരോഗ്യവും എന്ന വിഷയത്തിൽ അമീരി ഹോസ്പിറ്റൽ ഡെന്റൽ സർജൻ, ഡോ: പ്രതാപ് ഉണ്ണിത്താൻ സുദീർഘമായ ക്ലാസ് എടുത്തു. പ്രവാസികൾ ജിവിത ശൈലികളിൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യം ആണെന്നും വളരെ സർവസാധാരണമായ എന്നാൽ ലളിതവുമായ ശീലങ്ങളിലൂടെ ക്യാൻസർ, ടെൻഷൻ, ലഹരി എന്നിവയിൽ നിന്നും മുക്തമാവാൻ സാധിക്കും എന്നും അദ്ദേഹം അറിയിച്ചു.
രണ്ട് മണിക്കൂർ നീണ്ടു നിന്ന പ്രഭാഷണം സദസ്സിനു പ്രതീക്ഷിച്ചതിലും അധികം അറിവ് നൽകാൻ പ്രാപ്തം ആയിരുന്നു എന്ന് കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് പ്രേംസൺ കായംകുളം അറിയിച്ചു. ജോയിന്റ് സെക്രട്ടറി അഷറഫ് സ്വാഗതം പറഞ്ഞു. ചാപ്റ്റർ സെക്രട്ടറി ശ്രീകുമാർ, ട്രഷറർ ലെനീഷ്, കോർ അഡ്‌മിന്മാരായ റെജി ചിറയത്ത്, മുബാറക്ക് കാമ്പ്രത്ത്, രവി പാങ്ങോട് , പ്രോജക്ട് കോർഡിനേറ്റർ കൂടെയായ കോർ അഡ്‌മിൻ റഷീദ് പുതുക്കുളങ്ങര , വനിതാ വേദി ചെയർപേഴ്‌സൺ വനജരാജൻ, വനിതാ വേദി സെക്രട്ടറി അംബിക മുകുന്ദൻ, വൈസ് പ്രസിഡന്റുമാരായ സെബാസ്റ്റ്യൻ വതുകാടൻ പ്രസന്നൻ എം കെ , വിവിധ ഏരിയ ഭാരവാഹികൾ എന്നിവരും അംഗങ്ങളും സന്നിഹിതരായിരുന്നു. സെമിനാറിന് സമാന്തരമായി അംഗത്വ ക്യാംപൈനും അംഗത്വ കാർഡ് വിതരണവും സംഘടിപ്പിച്ചിരുന്നു.