ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ വനിതാവേദിയുടെ നേതൃത്വത്തിൽ യൂണിമണി എക്‌സ്‌ചേഞ്ചിന്റെയും - ബദർ അൽ സമ ക്ലിനിക്കിന്റെയും സഹകരണത്തോടെ 2019 ജനുവരി 4നു രാവിലെ 7 മണി മുതൽ വൈകീട്ട് 3 മണി വരെ ഫർവാനിയ ബദർ അൽ സമ ക്ലിനിക്കിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഈ സേവന പ്രവർത്തനത്തിൽ പങ്കെടുക്കാൻ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് കൃത്യമായ അവസരം ലഭിക്കുക. ട്രാൻസ്പോർട് സംബന്ധമായ സംശയങ്ങൾ തീർക്കാനും മറ്റു അറിയിപ്പുകൾ ലഭിക്കാനും ഇതിനായുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രവേശിക്കാവുന്നതാണ്. ഭാരവാഹികളെ ബന്ധപ്പെടുന്നവർ പേരും താമസ ലൊക്കേഷനും കൂടെ ചികിത്സാ ആവശ്യവും വാട്‌സാപ്പ് മെസേജ് ആയി അയക്കാനും മറുപടി പ്രതീക്ഷിക്കാനും അഭ്യർത്ഥിക്കുന്നു. ഓൺലൈൻ രെജിസ്റ്റർ ചെയ്യാൻ ഗൂഗിൾ ഫോമും ലഭ്യമാണ്.

ടെസ്റ്റുകൾ: പ്രഷർ -ഷുഗർ - കൊളെസ്‌ട്രോൾ- കിഡ്നി -ലിവർ സബന്ധമായവ
ചെക്ക് അപ്പ് : (ENT) നേത്രം - ചെവി- ജെനെറൽ - ഗൈനക്കോളജി സ്പെഷ്യൽ കെയർ - ചെസ്‌ററ് - ഓർത്തോ (എല്ല്).
മറ്റു സ്പെഷ്യൽ ചെക്കപ്പുകൾക്ക് പ്രത്യേകം ഡിസ്‌കൗണ്ടും പങ്കെടുക്കുന്നവർക്ക് ഒരാഴ്ച ഫോള്ളോഅപ്പ് സൗജന്യം ആയിരിക്കും.

ചികിത്സാർത്ഥം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരും വിശദമായ പരിശോധനകൾക്ക് അവസരം ലഭിക്കാത്തവരും ആയവർക്ക് മുഖ്യ പ്രാധാന്യം നൽകുവാനും ഈ അവസരം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരിലേക്ക് ഈ മെസേജ് എത്തിക്കാനും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും ട്രാൻസ്പോർട് ഉണ്ടായിരിക്കുന്നതാണ്. പ്രഭാതഭക്ഷണം കഴിക്കാതെ വരുന്നവർക്ക് ലഘുഭക്ഷണം വിതരണം ഉണ്ടായിരിക്കുന്നതാണ് എന്നും അറിയിക്കുന്നു.

ബന്ധപ്പെടുക: വനജ രാജൻ (55085376) , അംബിക മുകുന്ദൻ (66278546), പ്രേംസൻ കായംകുളം (66047317 ), ശ്രീകുമാർ ( 69698951)