- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ പ്രശസ്തമായ ഇന്ത്യൻ റെസ്‌റ്റോറന്റ് ഉടമയുടെ കൊച്ചുമകൾ കൊല്ലപ്പെട്ടതെങ്ങനെ? ഒമ്പതുവയസ്സുകാരിയുടെ മരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്
ലണ്ടൻ ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ വംശജയായ ഒമ്പതുവയസ്സുകാരിയുടെ ദുരൂഹ മരണത്തെ ക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രശസ്തമായ ഇന്ത്യൻ റെസ്റ്റോറന്റിന്റെ ഉടമ സതീ സിങ്ങിന്റെ സഹോദരൻ ബോബി സിങ്ങിന്റെ കൊച്ചുമകളാണ് മരിച്ച പെൺകുട്ടി. ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു വീട്ടിൽവെച്ച് മരണം സംഭവിച്ചത്. സതീ സിങ്ങും ബോബി സിങ്ങും ഡുംബ്രെക്കിലെ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. കുട്ടിയുടെ മരണത്തെത്തുടർന്ന് അന്വേഷണമാരംഭിച്ച സ്‌കോട്ട്‌ലൻഡ് പൊലീസ് രണ്ടുവീടുകൾക്കും കാവലേർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ വീട്ടുകാർ വിവരം നൽകിയതനുസരിച്ചാണ് പാരമെഡിക്‌സും പൊലീസും സ്ഥലത്തെത്തിയത്. മരണകാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടിലിലെന്ന് പൊലീസ് പറഞ്ഞു. വീട്ടിലുറങ്ങിക്കിടന്ന പെൺകുട്ടിയെ പിന്നീട് ബന്ധുക്കൾ നോക്കുമ്പോൾ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. കുട്ടിയെ ഉണർത്താൻ ശ്രമിച്ച അമ്മൂമ്മയാണ് കുട്ടി മരിച്ചെന്ന് ആദ്യം തിരിച്ചറിഞ്ഞത്. ഉടൻതന്നെ അധികൃതരെ വിവരം അറിയിച്ചു. പാരമെഡിക്കൽ ടീം എത്തുമ്പോൾ കുട്ടി മരിച്ച നിലയിലായ
ലണ്ടൻ ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ വംശജയായ ഒമ്പതുവയസ്സുകാരിയുടെ ദുരൂഹ മരണത്തെ ക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രശസ്തമായ ഇന്ത്യൻ റെസ്റ്റോറന്റിന്റെ ഉടമ സതീ സിങ്ങിന്റെ സഹോദരൻ ബോബി സിങ്ങിന്റെ കൊച്ചുമകളാണ് മരിച്ച പെൺകുട്ടി. ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു വീട്ടിൽവെച്ച് മരണം സംഭവിച്ചത്.
സതീ സിങ്ങും ബോബി സിങ്ങും ഡുംബ്രെക്കിലെ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. കുട്ടിയുടെ മരണത്തെത്തുടർന്ന് അന്വേഷണമാരംഭിച്ച സ്‌കോട്ട്‌ലൻഡ് പൊലീസ് രണ്ടുവീടുകൾക്കും കാവലേർപ്പെടുത്തിയിട്ടുണ്ട്.
ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ വീട്ടുകാർ വിവരം നൽകിയതനുസരിച്ചാണ് പാരമെഡിക്‌സും പൊലീസും സ്ഥലത്തെത്തിയത്. മരണകാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടിലിലെന്ന് പൊലീസ് പറഞ്ഞു. വീട്ടിലുറങ്ങിക്കിടന്ന പെൺകുട്ടിയെ പിന്നീട് ബന്ധുക്കൾ നോക്കുമ്പോൾ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.
കുട്ടിയെ ഉണർത്താൻ ശ്രമിച്ച അമ്മൂമ്മയാണ് കുട്ടി മരിച്ചെന്ന് ആദ്യം തിരിച്ചറിഞ്ഞത്. ഉടൻതന്നെ അധികൃതരെ വിവരം അറിയിച്ചു. പാരമെഡിക്കൽ ടീം എത്തുമ്പോൾ കുട്ടി മരിച്ച നിലയിലായിരുന്നു. സംഭവത്തെക്കുറിച്ച് കുടുംബത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
ലനാർക്ക്ഷയറിലെ റുഥർഗ്ലെനിൽ കാർ വർക്ക്‌ഷോപ്പ് നടത്തുകയാണ് ബോബി സിങ്. സതീ സിങ്ങിന്റെ ഉടമസ്ഥതയിലാണ് മിസ്റ്റർ സിങ് റെസ്‌റ്റോറന്റ്. ഹോളിവുഡ് സെലിബ്രിറ്റികടളക്കം ഇവിടെ സന്ദർശിക്കാറുണ്ട്.