ടൊറന്റോ: 2016 ജൂലൈ ഒന്നു മുതൽ നാലു വരെ ടൊറന്റോയിൽ വച്ച് നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഈ  മഹോത്സവത്തിന്റ  ഭാഗമയി ഫൊക്കാനായെ പുതിയ മാർഗദർശനത്തിലൂടെ ജനഹൃദയങ്ങളിലേക്ക് ആകർഷിക്കത്തക്ക വിധത്തിൽ പല പുതിയ പദ്ധതികളും ആസൂത്രണം ചെയിതിടുണ്ട്. അവയിൽ  ഒന്നാണ്  ഗ്ലിംസ് ഓഫ് ഇന്ത്യ.  ഈ പദ്ധതിയുടെ ഉദേശം പുതിയ  തലമുറയെ അവരുടെ പൂർവികരുടെ   ജന്മനാടിന്റെ   സംസ്‌കാരം, പൈതൃകം, ഭൂപ്രകൃതി, ചരിത്രം, സാമൂഹിക ജിവിതം, സാഹിത്യം, കല , കൃഷി, സമ്പത്ത്   വ്യവസ്ഥ , രാഷ്ട്രിയം  മുതലയവയെകുറിച്ച്  ബോധവൽകരിക്കുക എന്നുള്ളതാണ്.

പുസ്തക വയനയിലുടോയോ, ഇന്റർ നെറ്റിലൂടെയോ കിട്ടുന്ന അറിവിനെക്കൾ പതിന്മടങ്ങു വിലയേറിയതാണ് യാത്രയിലുടെ നേരിൽ കണ്ടറിഞ്ഞു  ലഭിക്കുന്ന അറിവും അനുഭൂതിയും. ഈ  ഫൊക്കാന പദ്ധിതിയിലുടെ മുഖ്യ  ലക്ഷ്യവും   പുതു തലമുറയെ ഭാരതത്തിന്റെ ഇന്നത്തെയും  എന്നത്തേയും  നേട്ടങ്ങളും കോട്ടങ്ങളും കണ്ടെത്താൻ  പര്യാപ്തം ആക്കുക എന്നതാണ്.
 
അമേരിക്കൻ മലയാളികൾക്കിടയിൽ ഫൊക്കാനാ ഇപ്പോൾ  ഏറ്റവും  ജനപിന്തുണയുള്ള  സംഘടനയായി മാറിക്കഴിഞ്ഞു. അതിലെ മുൻകാല  ജനപ്രിയ പരിപാടികൾ  ഇപ്പോഴത്തെ പ്രവർത്തകർ പ്രാവർത്തികമാക്കുന്നുമുണ്ട് എങ്കിലും   പുതിയ  ആശയങ്ങൾ പ്രാവർത്തികമാക്കുമ്പോൾ കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയിൽ കൊണ്ടുവരൻ കഴിയുന്നു.
ഇന്ത്യ ചരിത്രത്തോടൊപ്പം, കേരള ചരിത്രത്തിലെക്ക്  വെളിച്ചം വീശുന്ന പുരാവസ്തു ശേഖരമുള്ള മ്യൂസിയങ്ങൾ കൂടാതെ കേരള തനിമയർന്ന കഥകളി , ഓട്ടൻ തുള്ളൽ , കളരി പയറ്റ് എന്നീ കലാ സൃഷ്ടികളെ കുറിച്ച് നമ്മുടെ കുട്ടികൾക്ക് അറിവ് നൽകുവാനും കഴിയും.

അങ്ങിനെ  യുവതലമുറയെ സ്വന്തംവേരുകൾ തേടിപ്പിടിക്കൻ  ഉദ്യമിക്കുമ്പോൾ, പെതൃക  നാടിനെ കുറിച്ച് സമസ്ത  മേഖലകളിലുള്ള വിജ്ഞാന വിവരങ്ങൾക്കൊപ്പം   തങ്ങളുടെ ശേഷ ജീവിതം   മുഴുവൻ ഓർമ്മയുടെ  ചെപ്പിൽ കാത്ത് സുക്ഷിക്കാൻ ഉപയുക്തമായ സ്മൃതികളുടെ തികവും ജീവിതങ്ങളുടെ വർണ്ണകൂട്ടുകളും, വെവിധ്യമാർന്ന   നിത്യ ജീവിത്തിന്റെ  വ്യത്യസ്ഥതകളും നാനാഅർഥത്തിലെ ഏകാത്വവും സ്വായത്തമാക്കാൻ ഉതാകും എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ്   ഫൊക്കാനാ ഗ്ലിംസ് ഓഫ് ഇന്ത്യ  എന്ന പദ്ധതി രൂപകല്പന ചെയിതിട്ടുള്ളത്. ഇതിന്റെ ഭാഗമായി അതത്   റിജിയനുകളിൽ മൽസരങ്ങൾ  നടത്തി  വിജയികൾക്ക്  സമ്മാനങ്ങൾ  നൽകുന്നതാണ്.  കുടുതൽ വിവരങ്ങൾക്ക്   ഫൊക്കാനായുടെ  വെബ്‌സൈറ്റിലുള്ള  ഗ്ലിംസ് ഓഫ് ഇന്ത്യ ലിങ്ക്  സന്ദർശിക്കുക. ഫൊക്കാനാ ജനറൽ സെക്രട്ടറി വിനോദ് കെയാർകെയുടെ നേതൃത്വത്തിൽ ആണ്  ഗ്ലിംസ് ഓഫ് ഇന്ത്യ  എന്ന പദ്ധതി രൂപകല്പന ചെയിതിട്ടുള്ളത്.

ഗ്ലിംസ് ഓഫ് ഇന്ത്യ  എന്ന പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും  സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് ജോൺ പി. ജോൺ, സെക്രട്ടറി വിനോദ് കെയാർകെ,  ട്രഷറർ ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവർ  അറിയിച്ചു.