- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി സംഗമത്തിനു ജർമനിയിൽ തുടക്കമായി
കൊളോൺ: ഗ്ലോബൽ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) 26-ാമത് ഗ്ലോബൽ പ്രവാസി സംഗമത്തിനു ജർമനിയിലെ കൊളോണിനടുത്തുള്ള സുഖവാസ കേന്ദ്രമായ ഐഫലിലെ ഒയ്‌സ്‌കിർഷനിൽ തുടക്കമായി. ജൂലൈ 22നു (ബുധൻ) വൈകുന്നേരം ഏഴിനു ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സിഎംഐ പ്രൊവിൻഷ്യാൾ ഫാ. ആന്റണി കുറ്റിയാനി, പ്രഫ. ഡോ. രാജപ്പൻ നായർ തുടങ്ങിയവർ ആശംസകൾ അർപ്പ
കൊളോൺ: ഗ്ലോബൽ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) 26-ാമത് ഗ്ലോബൽ പ്രവാസി സംഗമത്തിനു ജർമനിയിലെ കൊളോണിനടുത്തുള്ള സുഖവാസ കേന്ദ്രമായ ഐഫലിലെ ഒയ്‌സ്‌കിർഷനിൽ തുടക്കമായി.
ജൂലൈ 22നു (ബുധൻ) വൈകുന്നേരം ഏഴിനു ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സിഎംഐ പ്രൊവിൻഷ്യാൾ ഫാ. ആന്റണി കുറ്റിയാനി, പ്രഫ. ഡോ. രാജപ്പൻ നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ജർമനിയിലെ വിവിധ സംഘടന നേതാക്കളും പ്രതിനിധികളും പങ്കെടുത്തു സംസാരിച്ചു. വിയന്നയിൽനിന്നുള്ള സിറിയക് ചെറുകാടിന്റെ നേതൃത്വത്തിൽ വിവിധ ഗായകരെ ഉൾപ്പെടുത്തിക്കൊണ്ടു ഗാനമേളയും അരങ്ങേറി.
ജിഎംഎഫ് ജർമനി പ്രസിഡന്റ് സണ്ണി വേലൂക്കാരൻ സ്വാഗതവും അപ്പച്ചൻ ചന്ദ്രത്തിൽ നന്ദിയും പറഞ്ഞു. ജോയി വെള്ളാരംകാലായിൽ പരിപാടികൾ മോഡറേറ്റ് ചെയ്തു.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സംഗമത്തിൽ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളികൾ പങ്കെടുക്കുന്നുണ്ട്.