- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ളോബൽ മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമത്തിന് വർണോജ്വല സമാപനം
കൊളോൺ: ഗ്ളോബൽ മലയാളി ഫെഡറേഷൻ അഞ്ചു ദിവസംകൊണ്ട് കൊളോണിൽ ആഘോഷമാക്കിയ പ്രവാസി സംഗമത്തിന് വർണോജ്വലമായ സമാപനം കുറിച്ചു. സമ്മേളനത്തിന്റെ മൂന്നാം ദിവസം രാവിലെ പ്രൊഫ. രാജപ്പൻ നായർ സെമിനാർ നയിച്ചു. ദർശന തിയേറ്റേഴ്സ് പ്രസിഡന്റ് ജോയ് മാണിക്കത്ത്, രശ്മി മാനേജിങ് എഡിറ്റർ അഗസ്റ്റിൻ ഇലഞ്ഞിപ്പള്ളി, ആന്റണി കുറുന്തോട്ടിൽ, ജോസഫ് കില
കൊളോൺ: ഗ്ളോബൽ മലയാളി ഫെഡറേഷൻ അഞ്ചു ദിവസംകൊണ്ട് കൊളോണിൽ ആഘോഷമാക്കിയ പ്രവാസി സംഗമത്തിന് വർണോജ്വലമായ സമാപനം കുറിച്ചു.
സമ്മേളനത്തിന്റെ മൂന്നാം ദിവസം രാവിലെ പ്രൊഫ. രാജപ്പൻ നായർ സെമിനാർ നയിച്ചു. ദർശന തിയേറ്റേഴ്സ് പ്രസിഡന്റ് ജോയ് മാണിക്കത്ത്, രശ്മി മാനേജിങ് എഡിറ്റർ അഗസ്റ്റിൻ ഇലഞ്ഞിപ്പള്ളി, ആന്റണി കുറുന്തോട്ടിൽ, ജോസഫ് കില്ലിയൻ, ജോയ് മാണിക്കത്ത്, ബാബു മാത്യു ഹാംബർഗ് എന്നിവർ സംസാരിച്ചു. തോമസ് പനക്കൽ നയിച്ച നാടകവും സിബി മേടയിലിന്റെ കഥാപ്രസംഗവും സമ്മേളത്തിനു കൊഴുപ്പേകി. വില്യം പത്രോസും മേരി വെള്ളാരംകാലായിലും പരിപാടികൾ മോഡറേറ്റ് ചെയ്തു. ബാബു യോഗിയവീട്ടിൽ നന്ദി അറിയിച്ചു.
അവാർഡ് വിതരണമായിരുന്നു നാലാം ദിവസത്തെ പ്രധാന ആകർഷണം. സംഗീത അവാർഡിന് വിയന്നയിൽനിന്നുള്ള സിറിയക് ചെറുകാടും സാഹിത്യ അവാർഡിന് ജർമനിയിൽനിന്നുള്ള തോമസ് ചക്യത്തും അർഹനായി. ഗ്ളോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ അവാർഡ് വിതരണം നിർവഹിച്ചു. ഫാ. ഡെന്നിസ് എബ്രഹാം ആശംസാ പ്രസംഗം നടത്തി. ജിഎംഎഫ് ജർമൻ പ്രസിഡന്റ് നന്ദി പറഞ്ഞു.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഏറ്റിരുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചെറുമകൾ അനിത ബോസിന് അസുഖം കാരണം എത്തിച്ചേരാനായില്ല. അവർ അയച്ച സന്ദേശം സമ്മേളനത്തിൽ വായിച്ചു. തുടർന്ന്, ജർമനിയിലെ വിവിധ സംഘടനകളുടെ നേതാക്കൾ ചേർന്ന് ദീപം തെളിച്ചാണ് സംഗമത്തിന്റെ സമാപന സമ്മേളത്തിന് തുടക്കം കുറിച്ചത്. എൽസമ്മ പനലിക്കൽ, മേരി ക്രീഗർ, മേരി പ്ളാമൂട്ടിൽ, ലില്ലി ചക്യത്ത്, സാൻഡി കെയ്ൻ, ഫിലോമിന തടത്തിൽ, എൽസി വേലുകാരൻ, ജെമ്മ ഗോപുരത്തിങ്കൽ എന്നിവരുടെ തിരുവാതിരയോടെ കലാപരിപാടികൾ ആരംഭിച്ചു.
സിറിയക് ചെറുകാടും മകൾ ശ്രീജയും സംഗീതവിരുന്നൊരുക്കി. ദർശന തിയേറ്റേഴ്സിന്റെ ഹോമം നാടകം അവതരിപ്പിച്ചു. പ്രവാസി സംഘടനകൾ എവിടെയും പിളർന്നുകൊണ്ടിരിക്കുമ്പോൾ, ഇവിടെ എല്ലാം സംഘടനകളെയും സഹകരിപ്പിച്ച് സംഗമം നടത്തിയതിന്റെ വിജയരഹസ്യം എന്ന വിഷയത്തിൽ 24 സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് ഏഷ്യാനെറ്റിനുവേണ്ടി എസ്. ശ്രീകുമാർ ചർച്ച നയിച്ചു.
അഞ്ചാം ദിവസം ഫാ. സാവിയോ ദിവ്യബലി അർപ്പിച്ചു, തുടർന്ന് പ്രൊഫ. രാജപ്പൻ നായർ നന്ദി അറിയിച്ചു. അടുത്ത വർഷത്തെ ഗ്ളോബൽ മീറ്റ് 2016 ഓഗസ്റ്റ് അഞ്ച് മുതൽ ജർമനിയിലെ കൊളോണിൽ നടത്തുമെന്ന പ്രഖ്യാപനത്തോടെ പരിപാടികൾക്കു തിരശീല വീണു.