കൊളോൺ: ഗ്‌ളോബൽ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) 26-ാമത് ഗ്‌ളോബൽ പ്രവാസി സംഗമത്തിനു ജർമനിയിലെ കൊളോണിനടുത്തുള്ള സുഖവാസ കേന്ദ്രമായ ഐഫലിലെ ഒയ്‌സ്‌കിർഷനിൽ തുടക്കമായി. ജിഎംഎഫ് ഗ്‌ളോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സിഎംഐ പ്രൊവിൻഷ്യാൽ ഫാ.ആന്റണി കുറ്റിയാനി, പ്രഫ.ഡോ.രാജപ്പൻ നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സംഗമത്തോടനുബന്ധിച്ച് നടന്ന  ഡോ. സെബാസ്റ്റ്യൻ മുടിയൻപുറത്തിന്റെ സെമിനാർ വളരെ മികവുറ്റതായിരുന്നു. മുക്കാടൻ എന്ന തൂലികാനാമത്തിൽ എഡ്‌വാർഡ് നസ്രെത്തിന്റെ ''നത്താൾ രാത്രിയിൽ'' എന്ന പുസ്‌കത്തിന്റെ പ്രകാശനം പ്രൊഫ. രാജപ്പൻ നായർ നിർവ്വഹിച്ചു. പെൻഷൻ കാലം കേരളത്തിലോ ജർമ്മനിയിലോ എന്ന വിഷയത്തിൽ യുകെയിൽ നിന്നും ഏഷ്യനെറ്റിന് വേണ്ടി എസ്. ശ്രീകുമാർ ചർച്ച നയിച്ചു. വീയന്നയിൽ നിന്നുള്ള സിറിയക് ചേരക്കാട് നയിച്ച ഗാനമേളയിൽ തോമസ് പനലിക്കൽ, സാൻഡി എയ്‌നി, ജയിംസ് പതിക്കൽ, ജയിംസ് പിള്ള, മാത്യു തൈപ്പറമ്പിൽ, വില്ല്യം പത്രോസ്, ലിസ്സി ചേരുക്കാട്, റോസമ്മ, തോമസ് ചക്കിയത്ത്, മാത്യു കണ്ണൻകേരിൽ എന്നിവർ പങ്കെടുത്തു. ജോസഫ് കോമറ്റം നയിച്ച കോമഡി ഷോയിൽ സാറാമ്മ മാത്യു, മോളി തേനക്കര, സോഫി താക്കോൽകാരൻ, ഓമന പുത്തെൻപറമ്പിൽ, മോളി എടച്ചേലിയത്ത് ആൻഡ് പ്രൊഫ. രാജപ്പൻ നായർ എന്നിവർ പങ്കെടുത്തു. രാവിലെ 8 മണി മുതൽ വെളുപ്പിന് 3 മണി വലരെ ആഘോഷം ഉഷാറായി കൊണ്ടിരുന്നു. രാത്രി 10 മണി മുതൽ വെളുപ്പിന് 3 മണി വരെ ഒന്നാം തലമുറയുടെ ഡിന്നറും പാട്ടും ഗ്ലോബൽ മീറ്റിനും മറ്റും കൂടുന്ന എല്ലാ ദിവസവും രാവിലെ 6. 30 ന് മാർഗി യുറിജെർ നയിക്കുന്ന യോഗയിൽ 100 ഓളം പേർ പങ്കാളികളായിരുന്നു.

പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ജർമനിയിലെ വിവിധ സംഘടന നേതാക്കളും പ്രതിനിധികളും പങ്കെടുത്തു സംസാരിച്ചു. ജിഎംഎഫ് ജർമനി പ്രസിഡന്റ് സണ്ണി വേലൂക്കാരൻ സ്യാഗതവും, അപ്പച്ചൻ ചന്ദ്രത്തിൽ നന്ദിയും പറഞ്ഞു. ജോയി വെള്ളാരംകാലായിൽ പരിപാടികൾ മോഡറേഡറേറ്റ് ചെയ്തു. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സംഗമത്തിൽ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ പങ്കെടുക്കുന്നുണ്ട്.