ലണ്ടൻ: ബ്രിട്ടനിലെ കാർഡിഫിൽ താമസിക്കുന്ന തങ്കമ്മ എബ്രഹാം കാക്കനാട് പ്രമുഖ ബിൽഡർമാരായ പാർത്ഥസാരഥിയിൽ നിന്നും തീ വില കൊടുത്ത വാങ്ങിയ ഫ്‌ളാറ്റ് ഒരു സുപ്രഭാതത്തിൽ മറ്റൊരാൾക്ക് മറിച്ചു വിറ്റു എന്ന വാർത്ത മറുനാടൻ മലയാൡഅതീവ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരുന്നത്. പ്രമുഖനായ ബിൽഡൽ തന്നെ ചതിച്ച സംഭവത്തിൽ ഇനിയും തങ്കമ്മയ്ക്കും കുടുംബത്തിനും നീതി ലഭിച്ചിട്ടില്ല. നാട്ടിൽ ഫഌറ്റും വാങ്ങി വിദേശത്ത് താമസിക്കുന്ന പ്രവാസികൾക്കുള്ള ഒരു മുന്നറിയാപ്പായിരുന്നു ഈ വാർത്ത.

ഇനിയെങ്കിലും ഒരാളുടെ പണം പോകാതിരിക്കട്ടെ എന്ന ധാരണയിലായിരുന്നു മറുനാടൻ ഇത് സംബന്ധിച്ച വിശദമായ വാർത്ത പുറത്തുവിട്ടത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും പലവട്ടം പരാതി നൽകിയിട്ടും ഫലം ഉണ്ടയില്ലെന്നും തങ്കമ്മ ഞങ്ങളെ അറിയിച്ചിരുന്നു. ഇതിനു സമാനമായ മറ്റൊരു പരാതി ന്യുജെഴ്‌സി നിവാസിയായ ഇന്ദിര പ്രസാദ് ചാലക്കുടി മുൻസിപ്പൽ കോടതിയിൽ ഫയൽ ചെയ്തതിനെ തുടർന്ന് പാതിരാത്രിയിൽ വീഡിയോ കൊൺഫ്രെൻസ് നടത്തി വാദിയുടെ മൊഴി രേഖപ്പെടുത്തിയത് രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരം ഒരു പരാതിയിൽ കോടതി വീഡിയോ വാദം കേൾക്കുന്നത് ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരുന്നു.

ഏതായാലും തങ്കമ്മയുടെയും ഇന്ദിരയുടെയും പരാതികൾ കേരള സർക്കാർ ഗൗരവത്തിൽ തന്നെ എടുത്തു എന്നാണ് ഇന്നലെ കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ ആരംഭിച്ച രണ്ടു ദിവസത്തെ ഗ്ലോബൽ പ്രവാസി സംഗമം തെളിയിക്കുന്നത്. ഇത്തരം പരാതികളിൽ ഉടൻ തീർപ്പു കൽപ്പിക്കാനും പ്രവാസികളുടെ നിയമ പരമായ ആവശ്യങ്ങളിൽ സർക്കാർ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നുറപ്പക്കാനും റിട്ടയേർഡ് ഹൈ കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കമ്മിഷൻ ആരംഭിക്കാനുള്ള സുപ്രധാന തീരുമാനം പ്രധിനിധി സമ്മേളനത്തിൽ ഉത്ഘാടകനായ രമേശ് ചെന്നിത്തലയാണ് പ്രഖ്യാപിച്ചത്. ചെന്നിത്തലയുടെ പ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.



''പ്രവസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും'' എന്ന സെക്ഷനിൽ ആണ് രമേശ് ചെന്നിത്തല പ്രവാസികൾ ദീർഘകാലമായി ആവശ്യപ്പെടുന്ന കാര്യം സർക്കാർ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചത് . നിലവിൽ വരുന്ന കമ്മിഷൻ അർദ്ധ ജഡിശരി പദവിയോടെയാകും പ്രവർത്തിക്കുക. കമ്മിഷൻ രൂപീകരണം ഒട്ടും കാലതാമസം കൂടാതെ ഉണ്ടാകുമെന്നും രമേശ് വ്യക്തമാക്കി. ആഭ്യന്തര, നോർക വകുപ്പുകളുടെ കീഴിലാകും കമ്മിഷൻ പ്രവർത്തിക്കുക. ഇത് സംബന്ധിച്ച ബില്ല് നിയമ സഭയിൽ അവതരിപ്പിച്ചു പാസായാൽ ഉടൻ അടിയന്തിര പ്രാധാന്യത്തോടെ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ പഞ്ചാബിൽ ഇത്തരം ഒരു കമ്മിഷൻ വളരെ സുതാര്യമായി പ്രവർത്തിക്കുന്നത് മാതൃകയാക്കിയാകും കേരളത്തിലും കമ്മിഷൻ രൂപീകരിക്കുക. ഇപ്പോൾ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള എൻആർഐ സെല്ലിന് നിരവധി പോരായ്മകൾ ഉണ്ടെന്നും മന്ത്രി സമ്മേളനത്തിൽ സമ്മതിച്ചു.

അതിനാൽ കമ്മിഷന്റെ മുന്നിൽ എത്തുന്ന പരാതികളിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയുന്ന തരത്തിൽ അധികാരം നൽകുന്നതായിരിക്കും ബില്ലിന്റെ സ്വഭാവം എന്നും ചെന്നിത്തല പറഞ്ഞു. പ്രതിവർഷം ഒരു ലക്ഷം കോടിയിലേറെ രൂപ കേരളത്തിൽ എത്തിക്കുന്ന പ്രവാസികളെ കണ്ണടച്ച് തള്ളാൻ ഒരു സർക്കാരിനും ഇനി കഴിയില്ല എന്ന സൂചനയും രമേഷിന്റെ വാക്കുകളിൽ നിറഞ്ഞിരുന്നു. സാധാരണ ഓരോ വർഷവും ഗ്ലോബൽ മീറ്റ് ആഡംബര ഹോട്ടലിൽ രണ്ടു ദിവസം പണക്കൊഴുപ്പ് കാട്ടാനുള്ള വേദിയായി മാത്രം പരിണമിക്കരുണ്ടയിരുന്നതിനു വിപരീത സ്വഭാവം തുടക്കം മുതൽ കട്ടനയത്തിനാൽ ഇത്തവണത്തെ സമ്മേളനത്തെ ലോകം എങ്ങും ഉള്ള പ്രവാസികൾ ഏറെ ആകാംഷയോടെയാണ് വീക്ഷിക്കുന്നത്.
പ്രവാസികൾ എയർപോർട്ടിൽ കാല് കുത്തുമ്പോൾ മുതൽ തുടങ്ങുന്ന വൈഷ്യമ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ ഉണ്ടെന്ന മന്ത്രിയുടെ വാക്കുകൾ ഏറെ ശ്രദ്ധയോടെയാണ് സദസ് ശ്രവിച്ചത്. അടുത്ത കാലത്ത് ടെലിവിഷൻ അവതാരിക രഞ്ജിനി ഹരിദാസും അമേരിക്കാൻ പ്രവാസി മലയാളിയും തമ്മിൽ എയർ പോർട്ടിൽ വച്ചുണ്ടായ തർക്കം ലോക മലയാളികൾക്കിടയിൽ ചർച്ച ആയിരുന്നു. ഇതിനു മുമ്പ് എയർ ഇന്ത്യ വിമാനം ഗൾഫ് മലയാളികൾ റാഞ്ചാൻ ശ്രമിച്ചു എന്ന പേരിൽ പൈലറ്റ് ഉന്നയിച്ച പരാതിയും ഏറെ നിയമ പ്രശ്‌നങ്ങൾ സൃഷ്ട്ടിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ പ്രവാസിക്ക് തുണയാകാൻ പരിഗണനയിലുള്ള കമ്മിഷന് സാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു. ചുരുക്കത്തിൽ പ്രവാസിയുടെ ശബ്ധമാകാൻ കഴിയുന്ന തരത്തിൽ കമ്മിഷൻ പ്രവർത്തനം മാറുമെന്ന സൂചനയാണ് ഇന്നലെ രമേശ് കൊച്ചിയിൽ നൽകിയത്.

ലോകമെങ്ങും നിന്നും പ്രവാസികൾ പ്രധിനിധികളായി പങ്കെടുക്കുന്ന സമ്മേളനത്തിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. യുകെയിൽ നിന്ന് ഇന്ത്യൻ എംബസി മുതിർന്ന ഉദ്യേഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ ടി ഹരിദാസ് പ്രത്യേക പ്രധിനിധിയായി പങ്കെടുക്കുന്നുണ്ട്. മന്ത്രിമാരായ വി എസ് ശിവകുമാറും എപി അനിൽകുമാറും പങ്കെടുത്ത അമേരിക യൂറോപ്പ് സെക്ഷനിൽ ആണ് ഹരിദാസ് പ്രത്യേക പ്രധിനിധി ആയി പങ്കെടുത്തത്.