- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോബൽ പ്രൊമോഷൻ: ഖത്തർ എയർവേസിൽ യൂറോപ്പിലേക്കുള്ള നിരക്കിൽ 25 ശതമാനം ഇളവ്
ഫ്രാങ്ക്ഫർട്ട്: ഗ്ലോബൽ പ്രൊമോഷൻ വാരാഘോഷത്തിന്റെ ഭാഗമായി ഖത്തർ എയർവേസിൽ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ്. യൂറോപ്പ്, അമേരിക്ക, മിഡ്ഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യാ പസഫിക് എന്നിവിടങ്ങളിലേക്കുള്ള യാത്രാ നിരക്കിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ പത്തുവരെയാണ് ഈ ഇളവ് ലഭിക്കുക. എല്ലാ ക്ലാസ് ബുക്കിംഗിനും ഇളവ് ലഭ്യമാണ്. ഇപ്പോൾ ബുക്
ഫ്രാങ്ക്ഫർട്ട്: ഗ്ലോബൽ പ്രൊമോഷൻ വാരാഘോഷത്തിന്റെ ഭാഗമായി ഖത്തർ എയർവേസിൽ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ്. യൂറോപ്പ്, അമേരിക്ക, മിഡ്ഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യാ പസഫിക് എന്നിവിടങ്ങളിലേക്കുള്ള യാത്രാ നിരക്കിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ പത്തുവരെയാണ് ഈ ഇളവ് ലഭിക്കുക. എല്ലാ ക്ലാസ് ബുക്കിംഗിനും ഇളവ് ലഭ്യമാണ്.
ഇപ്പോൾ ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് അടുത്ത ജൂൺ 15 വരെ യാത്ര ചെയ്യാം എന്ന മെച്ചവുമുണ്ട്. എന്നാൽ തിരക്കേറിയ സീസണുകളായ ഡിസംബർ 15 മുതൽ 28 വരെയും അടുത്ത മാർച്ച് 20 മുതൽ ഏപ്രിൽ 10 വരെയും ഗ്ലോബൽ പ്രൊമോഷൻ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര അനുവദിക്കുകയില്ല. ഈ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും അവരുടെ ബന്ധുക്കൾക്ക് ഏറെ പ്രയോജനമായിരിക്കുകയാണ് ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖത്തർ എയർവേസിന്റെ ഈ വമ്പിച്ച ഓഫർ.