ന്റാരിയോയിലെ ഇഗർസോളിൽ പ്രവർത്തിക്കുന്ന പ്രധാന കാർ നിർ്മ്മാണ കമ്പനിയായ ജനറൽ മോട്ടോഴ്‌സ് കമ്പനിയിലെ ജീവനക്കാർ തൊഴിൽ നഷ്ടഭീതിയിൽ. ഈ കമ്പനിയിലെ 625 ഓളം പേരുടെ ജോലിയാണ് പ്രൊഡക്ഷൻ മെക്‌സിക്കോയിലെക്ക് മാറ്റുന്നതിന്റെ ഭാഗമായി നഷ്ടപ്പെടുന്നത്.

അമേരിക്കയിലെ പുതിയ പ്രസിഡന്റ് പ്രധാന ഓട്ടോമേക്കേഴ്‌സ് കമ്പനിയുടമകളുമായി കഴിഞ്ഞ ആഴ്‌ച്ച നടത്തിയ ചർച്ചയുടെ ഭാഗമായി കുറഞ്ഞ ചെലവിൽ മെക്‌സിക്കോയിലേക്ക് പ്ലാന്റ് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. മെക്‌സിക്കോയിലെ ചെലവ് കുറഞ്ഞ ലേബർ സംവിധാനം മൂലം പ്ലാന്റ് മെക്‌സിക്കോയിലെക്ക് മാറ്റാൻ കാരണം.

ജൂലൈയോടെയാണ് പ്ലാന്റ് മെക്‌സിക്കോയിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി തൊഴിലാളികൾക്ക് നോട്ടീസ് നല്കുമെന്നാണ് സൂചന.