- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആപ്പിൾ പഴമയിലേക്ക് മടങ്ങുന്നു; ഐ ഫോൺ 5സിയുടെയും 5 എസിന്റെയും വലുപ്പത്തിൽ ഏറ്റവും പുതിയ മോഡൽ; ഐവാച്ചിന്റെയും ഐപാഡിന്റെയും വലുപ്പവും വിലയും കുറച്ചു
പരമാവധി ഉപയോക്താക്കളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ടെക് ഭീമനായ ആപ്പിൾ ചില പുതിയ പരിഷ്കാരങ്ങൾ വരുത്താൻ തീരുമാനിച്ചിരിക്കുന്നുവെന്നതാണ് ഇപ്പോൾ ടെക് ലോകത്തെ ഏറ്റവും ചൂടുള്ള വാർത്ത. ഇതനുസരിച്ച് ആപ്പിൾ പഴമയിലേക്ക് മടങ്ങാനുള്ള പ്രവണതയാണ് പ്രകടമാക്കുന്നത്. അതായത് ഐ ഫോൺ 5സിയുടെയും 5 എസിന്റെയും വലുപ്പത്തിൽ ഏറ്റവും പുതിയ മോഡൽ പുറത്തിറങ്ങുകയാണ്. ഇതിന് പുറമെ ഐവാച്ചിന്റെയും ഐപാഡിന്റെയും വലുപ്പവും വിലയും ആപ്പിൾ കുറച്ചിട്ടുമുണ്ട്. പുതിയ നീക്കത്തിന്റെ ഭാഗമായി 4 ഇഞ്ച് ഐഫോൺ എസ്ഇ എന്ന പുതിയ ഹാൻഡ്സെറ്റ് ഇന്നലെ സാൻഫ്രാൻസിസ്കോയിൽ വച്ച് നടന്ന ഇവന്റിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ പുതിയ നൈലോൺ വാച്ച് സ്ട്രാപ്പും പുതിയയും ശക്തമായതുമായ 9.7 ഇഞ്ച് ഐപാഡ് പ്രോയും ആപ്പിൾ പുറത്തിറിക്കിയിട്ടുണ്ട്. പുതിയ ഫോണായ ഐഫോൺ എസ്ഇയ്ക്ക് 399 ഡോളർ മുതൽക്കാണ് വില. ഐപാഡ് പ്രോയുടെ വിലയാകട്ടെ 599ഡോളർ മുതലാണ് ആരംഭിക്കുന്നത്. ഇവ രണ്ടും മാർച്ച് 24 മുതൽ ഓർഡർ ചെയ്യാൻ സാധ്യമാകും. 5എസ്, 5സി എന്നീ ഫോണുകൾ പുറത്തിറക്കിയതിന് ശേഷം ഇതാദ്യമായ
പരമാവധി ഉപയോക്താക്കളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ടെക് ഭീമനായ ആപ്പിൾ ചില പുതിയ പരിഷ്കാരങ്ങൾ വരുത്താൻ തീരുമാനിച്ചിരിക്കുന്നുവെന്നതാണ് ഇപ്പോൾ ടെക് ലോകത്തെ ഏറ്റവും ചൂടുള്ള വാർത്ത. ഇതനുസരിച്ച് ആപ്പിൾ പഴമയിലേക്ക് മടങ്ങാനുള്ള പ്രവണതയാണ് പ്രകടമാക്കുന്നത്. അതായത് ഐ ഫോൺ 5സിയുടെയും 5 എസിന്റെയും വലുപ്പത്തിൽ ഏറ്റവും പുതിയ മോഡൽ പുറത്തിറങ്ങുകയാണ്. ഇതിന് പുറമെ ഐവാച്ചിന്റെയും ഐപാഡിന്റെയും വലുപ്പവും വിലയും ആപ്പിൾ കുറച്ചിട്ടുമുണ്ട്.
പുതിയ നീക്കത്തിന്റെ ഭാഗമായി 4 ഇഞ്ച് ഐഫോൺ എസ്ഇ എന്ന പുതിയ ഹാൻഡ്സെറ്റ് ഇന്നലെ സാൻഫ്രാൻസിസ്കോയിൽ വച്ച് നടന്ന ഇവന്റിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ പുതിയ നൈലോൺ വാച്ച് സ്ട്രാപ്പും പുതിയയും ശക്തമായതുമായ 9.7 ഇഞ്ച് ഐപാഡ് പ്രോയും ആപ്പിൾ പുറത്തിറിക്കിയിട്ടുണ്ട്. പുതിയ ഫോണായ ഐഫോൺ എസ്ഇയ്ക്ക് 399 ഡോളർ മുതൽക്കാണ് വില. ഐപാഡ് പ്രോയുടെ വിലയാകട്ടെ 599ഡോളർ മുതലാണ് ആരംഭിക്കുന്നത്. ഇവ രണ്ടും മാർച്ച് 24 മുതൽ ഓർഡർ ചെയ്യാൻ സാധ്യമാകും.
5എസ്, 5സി എന്നീ ഫോണുകൾ പുറത്തിറക്കിയതിന് ശേഷം ഇതാദ്യമായാണ് ആപ്പിൾ 4 ഇഞ്ച് ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. സാൻഫ്രാൻസികോയിൽ വച്ച് നടന്ന ഒരു പത്രസമ്മേളനത്തിൽ വച്ചാണ് ആപ്പിൾ ബോസായ ടിംകുക്ക് ഇവയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
349 ഡോളർ വിലയുണ്ടായിരുന്ന ആപ്പിൾ വാച്ച് ഇനി മുതൽ യുഎസിൽ 299 ഡോളറിന് ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. അതുപോലെ യുകെയിൽ 299 പൗണ്ട് വിലയുണ്ടായിരുന്ന വാച്ച് ഇനിമുതൽ 259 പൗണ്ടിന് ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. 6എസിന് സമാനമായ പ്രകടനം കാഴ്ച വയ്ക്കാൻ ശേഷിയുള്ള ഫോണാണ് പുതിയ 4 ഇഞ്ച് ഐഫോൺ എസ്ഇ ഫോണെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ അതുല്യമായ രീതിയിൽ മെച്ചപ്പെടുത്തിയ ബാറ്ററി ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു. ഇതിന് ട്യൂൺടോൺ ഫ്ലാഷ് സഹിതമുള്ള 12 എംപി ഐസൈറ്റ് ക്യാമറയുണ്. ഇതിലൂടെ 4കെ വീഡിയോകൾ പകർത്താനാവും. രണ്ട് സ്ട്രീമുകൾ വരെ എഡിറ്റ് ചെയ്യാനാകും. ഇതിന് പുറമെ ടച്ച്ഐഡിയുമുണ്ട്.
യുഎസിൽ 399 ഡോളറിൽ വിലയാരംഭിക്കുന്ന ഇതിന്റെ യുകെയിലെ വില തുടങ്ങുന്നത് 359 പൗണ്ടിലാണ്. സ്പേസ് ഗ്രേ, സിൽവർ, ഗോൾഡ്, റോസ്ഗോൾഡ് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ഇതിന്റെ സ്ക്രീൻ സൈസ് 4 ഇഞ്ചാണ്. 64 ബിറ്റ് എ9 ചിപ്പാണ് ഇതിലുള്ളത്. എം9 മോഷൻ കോപ്രൊസസറാണ് ഫോണിനെ ആകർഷകമാക്കുന്നത്. ഐഒഎസ് 9.3 ഓപ്പറേറ്റിങ് സിസ്റ്റം,വേഗത്തിലുള്ള വൈഫൈയും എൽടിയും, ഈ ഫോണിന്റെ മറ്റ് ഗുണഗണങ്ങളാണ്. പുതിയ ഐപാഡ് പ്രോയ്ക്ക് 9.7 ഇഞ്ച് സ്ക്രീനാണുള്ളത്. ഇതിന് ട്രൂടോൺ ഡിസ്പ്ലേയാണുള്ളത്. 64 ബിറ്റ് എ9എക്സ് ചിപ്പ്, ഇന്റഗ്രേറ്റഡ് എം9 കോപ്രൊസസർ, ട്രൂ ടോൺ ഫ്ലാഷുള്ള 12 എംപി ഇൻസൈറ്റ് ക്യാമറയും റെറ്റിന ഫ്ലാഷുള്ള 5 എംപി ഫേസ്ടൈം എച്ച് ഡി ക്യാമറ, 4 കെ ക്വാളിറ്റിയിലുള്ള വീഡിയോ, 9.3 ഐഒസ് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.
താരതമ്യേന ഭാരം കുറഞ്ഞ ഐപാഡാണിത്. അതായത് ഇതിന് വെറും 0.45 കിലോഗ്രാം മാത്രമേ തൂക്കമുള്ളൂ. നാല് സ്പീക്കറുകൾ, പെൻസിൽ, കീബോർഡ്, സ്മാർട്ട് അഡാപ്റ്ററുകൾ തുടങ്ങിയ ആക്സസറികളും ഇതിനൊപ്പം ലഭിക്കും. റോസ്, ഗോൾഡ്, സിൽവർ, സ്പേസ് ്രേഗ എന്നീ വ്യത്യസ്ത നിറങ്ങളിൽ ഈ ഐപാഡ് ലഭിക്കുന്നതാണ്. ഇതിന്റെ 32 ജിബി വേരിയന്റിന് 599 ഡോളറും 128 ജിബിക്ക് 749 ഡോളറും 256 ജിബിക്ക് 899 ഡോളറുമാണ് വില. മാർച്ച് 24 മുതൽ ഇതിനും ഓർഡർ ചെയ്യാവുന്നതാണ്.ഷിപ്പിങ് മാർച്ച് 31 മുതലാരംഭിക്കും. ലാപ്ടോപ്പിന് പകരമായി ഉപയോഗിക്കാൻ സാധിക്കുന്ന ഐപാഡാണെന്നും കമ്പനി അവകാശപ്പെടുന്നു.
ഇന്നലെ നടന്ന ചടങ്ങിൽ വച്ച് ആപ്പിൾ പുതിയ റേഞ്ചിലുള്ള വാച്ച് ബാൻഡുകളും പുറത്തിറക്കിയിരുന്നു. മിലാനെസ് ലൂപ്പിന്റെ ബ്ലാക്ക് വേർഷൻ, ഹെർമെസ് സ്ട്രാപ്പ്സിന്റെ പുതിയ കളർ, നൈലോണിൽ നിർമ്മിച്ച ബാൻഡുകൾ എന്നിവ അതിൽ ഉൾപ്പെടുന്നു.ഡിസംബറിൽ ആപ്പിൾ വാച്ചിന് നല്ല ചെലവായിരുന്നുവെന്നും ടിംകുക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസ് സമ്മാനമെന്ന നിലയിൽ ആളുകൾ ഇത് കൂടുതലായി വാങ്ങിയതാണ് ഇതിന് കാരണം.