- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയക്ക് ഇന്ന് ഗോവയിൽ തിരശ്ശീലയുയരും; 68 രാജ്യങ്ങളിൽ നിന്നായി 212 സിനിമകൾ ഇത്തവണ പ്രദർശനത്തിനെത്തും; ബർഗ്മാൻ പാക്കേജ് പ്രത്യേക ആകർഷണം; ചലച്ചിത്ര പ്രേമികൾ ഗോവയിലേക്ക് ഒഴുകുന്നു
പനാജി: ഇന്ത്യയുടെ 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയക്ക് ഇന്ന് ഗോവയിൽ തിരശ്ശീലയുയരും. വൈകീട്ട് 4.30ന് പനാജിയിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ, കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി രാജ്യവർദ്ധൻ സിങ് റാത്തോഡ്, ഗോവ ഗവർണർ മൃദുല സിൻഹ, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, അനിൽ കപൂർ, ബോണി കപൂർ, ജാൻവി കപൂർ, കരൺ ജോഹർ തുടങ്ങിയവർ പങ്കെടുക്കും. ഇറ്റാലിയൻ ചിത്രം ചെയ്ത 'ആസ്പെൻ പേപ്പേഴ്സ് ' ആണ് ഉദ്ഘാടനചിത്രം. ചിത്രത്തിന്റെ സംവിധായകൻ ജൂലിയൻ ലാന്റേഴ്‌സും സംവിധായകരായ മധൂർ ഭണ്ഡാർകർ, സുഭാഷ്ഘായ്, അർജിത് സിങ്, രമേഷ് സിപ്പി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരാകും. ഇസ്രയേൽ സംവിധായകൻ ഡാൻ വോൾമാനാണ് ഇത്തവണത്തെ സമഗ്ര സംഭാവനയക്കുള്ള പുരസ്‌കാരം. ഇന്ത്യൻ പനോരമയുടെ ഉദ്ഘാടനം നാളെ കലാ അക്കാദമിയിൽ നടക്കും. ഷാജി എൻ കരുണിന്റെ 'ഓള്' ആണ് പനോരമയിലെ ഉദ്ഘാടന ചിത്രം. സുഡാനി ഫ്രം നൈജീരിയ, ഈമായൗ, മക്കന, പൂമരം, ഭയാനകം എന്നീ ചിത്രങ്ങളാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ. തമിഴിൽ നിന്ന് മമ്മൂട്ടിയുടെ പേരൻപും തെലുങ്കിൽ നി
പനാജി: ഇന്ത്യയുടെ 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയക്ക് ഇന്ന് ഗോവയിൽ തിരശ്ശീലയുയരും. വൈകീട്ട് 4.30ന് പനാജിയിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ, കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി രാജ്യവർദ്ധൻ സിങ് റാത്തോഡ്, ഗോവ ഗവർണർ മൃദുല സിൻഹ, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, അനിൽ കപൂർ, ബോണി കപൂർ, ജാൻവി കപൂർ, കരൺ ജോഹർ തുടങ്ങിയവർ പങ്കെടുക്കും.
ഇറ്റാലിയൻ ചിത്രം ചെയ്ത 'ആസ്പെൻ പേപ്പേഴ്സ് ' ആണ് ഉദ്ഘാടനചിത്രം. ചിത്രത്തിന്റെ സംവിധായകൻ ജൂലിയൻ ലാന്റേഴ്‌സും സംവിധായകരായ മധൂർ ഭണ്ഡാർകർ, സുഭാഷ്ഘായ്, അർജിത് സിങ്, രമേഷ് സിപ്പി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരാകും. ഇസ്രയേൽ സംവിധായകൻ ഡാൻ വോൾമാനാണ് ഇത്തവണത്തെ സമഗ്ര സംഭാവനയക്കുള്ള പുരസ്‌കാരം.
ഇന്ത്യൻ പനോരമയുടെ ഉദ്ഘാടനം നാളെ കലാ അക്കാദമിയിൽ നടക്കും. ഷാജി എൻ കരുണിന്റെ 'ഓള്' ആണ് പനോരമയിലെ ഉദ്ഘാടന ചിത്രം. സുഡാനി ഫ്രം നൈജീരിയ, ഈമായൗ, മക്കന, പൂമരം, ഭയാനകം എന്നീ ചിത്രങ്ങളാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ.
തമിഴിൽ നിന്ന് മമ്മൂട്ടിയുടെ പേരൻപും തെലുങ്കിൽ നിന്ന് ദുൽഖർ സൽമാൻ അഭിനയിച്ച മഹാനദിയും ഇന്ത്യൻ പനോരമയിലുണ്ട്. പനോരമയിലെ ഏക ഹ്രസ്വകഥാ ചിത്രമായി രമ്യാ രാജിന്റെ മിഡ്‌നൈറ്റ് റണും പ്രദർശിപ്പിക്കും.പതിനഞ്ച് ലോക സിനിമകളുടെ മത്സരവിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ലിജിൻ ജോസിന്റെ ഈമായൗവും ജയരാജിന്റെ ഭയാനകവും സുവർണ്ണ മയൂരത്തിനും മത്സരിക്കുന്നുണ്ട്.
68 രാജ്യങ്ങളിൽനിന്നായി 212 സിനിമകൾ ഇത്തവണ ഗോവയിൽ പ്രദർശനത്തിനെത്തും. ഓസ്‌കാർ അവാർഡിനായി നിർദ്ദേശിക്കപ്പെട്ട എല്ലാ ചിത്രങ്ങളുടെയും പാക്കേജ് ഇത്തവണത്തെ പ്രത്യേകതയാണ്. ലോകത്തെ മികച്ച മേളകളിൽ പുരസ്‌കൃതമായ ചിത്രങ്ങളുടെ പാക്കേജുമുണ്ട്. ഇഗ്മാർ ബർഗ്മാൻ ജന്മശതാബ്ദിയോടുനുബന്ധിച്ച് അദ്ദേഹത്തിന് ആദരമർപ്പിച്ചുകൊണ്ടുള്ള സിനിമകളും പ്രദർശിപ്പിക്കും.