- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിന്റെ നിഷ്ക്രിയാവസ്ഥയിൽ ഇറങ്ങി കളിച്ചു തൃണമൂൽ കോൺഗ്രസ്; ഗോവയിൽ കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി തൃണമൂലിലേക്ക്
പനാജി: കോൺഗ്രസിൽ വൻ പ്രതിസന്ധി തുടരുമ്പോൾ ഇറങ്ങി കളിച്ചു കളം പിടിക്കാൻ തൃണമൂൽ കോൺഗ്രസ്. ഗോവ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായ ലുസിഞ്ഞോ ഫലേറോ കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേരാൻ ഒരുങ്ങുകയാണ്. പാർട്ടി നേതൃത്വവുമായി തുടരുന്ന തർക്കത്തെ തുടർന്നാണ് രാജിയെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന
നിലവിൽ നവേലിം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഫലേറോ. ദീർഘകാലമായി ഈ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. രണ്ട് തവണ ഗോവയുടെ മുഖ്യമന്ത്രിയുമായിരുന്നു.
2019ൽ ത്രിപുരയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചുമതലയും ഇയാൾക്കായിരുന്നു. ദിവസങ്ങൾക്ക് മുൻപ് തൃണമൂൽ കോൺഗ്രസുമായി ലൂസിഞ്ഞോ ചർച്ച നടത്തിരുന്നു. ഇതിൽ പാർട്ടി മികച്ച ഓഫർ ലൂസിേഞ്ഞാക്ക് നൽകിയതായും റിപ്പോർട്ടുകൾ ഉണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമെ ഗോവയിലും ചുവടുറപ്പിക്കാനാണ് ടിഎംസി നീക്കം.
മറുനാടന് മലയാളി ബ്യൂറോ