- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൽഎമാരെ അടർത്തിയെടുത്ത് അട്ടിമറിക്കുള്ള ശ്രമം വിജയിച്ചില്ല; ഗോവയിൽ പരീക്കർ മന്ത്രിസഭ നിയമസഭയിൽ വിശ്വാസം തെളിയിച്ചു; കോൺഗ്രസിന്റെ ഒരു എംഎൽഎ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു
പനാജി: ഗോവയിൽ മനോഹർ പരീക്കറുടെ നേതൃത്വത്തിലുള്ള സർക്കാർ വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം നേടി. എൻസിപി, ഗോവ ഫോർവേഡ് പാർട്ടി എന്നീ കക്ഷികളെ ഒപ്പം നിർത്തിയാണ് ബിജെപി 22 വോട്ട് നേടി ഭൂരിപക്ഷം തെളിയിച്ചത്. മൂന്നുവീതം അംഗങ്ങളുള്ള എം.ജി.പി, ജി.എഫ്.പി. പാർട്ടികളും എൻ.സി.പിയുടെ ഒരംഗവും രണ്ട് സ്വതന്ത്രരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് 22 സീറ്റോടെ സർക്കാരുണ്ടാക്കാൻ വഴിതെളിഞ്ഞത്. മൂന്ന് സ്വതന്ത്രരും സർക്കാർ രൂപീകരണത്തിൽ ബിജെപിക്കൊപ്പം നിന്നു. കോൺഗ്രസിന്റെ ഒരു അംഗം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ഇതോടെ വിശ്വാസവോട്ടെടുപ്പിനെ എതിർത്തവരുടെ എണ്ണം 16 ആയി കുറയുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോൺഗ്രസ് ആയിരുന്നെങ്കിലും ഗവർണർ ബിജെപിയെയാണ് മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ചത്. ഇതിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പരീക്കറുടെ നേതൃത്വത്തിനുള്ള സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ കോടതി അവസരം നൽകുകയായിരുന്നു. പരീക്കർ മുഖ്യമന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ
പനാജി: ഗോവയിൽ മനോഹർ പരീക്കറുടെ നേതൃത്വത്തിലുള്ള സർക്കാർ വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം നേടി. എൻസിപി, ഗോവ ഫോർവേഡ് പാർട്ടി എന്നീ കക്ഷികളെ ഒപ്പം നിർത്തിയാണ് ബിജെപി 22 വോട്ട് നേടി ഭൂരിപക്ഷം തെളിയിച്ചത്. മൂന്നുവീതം അംഗങ്ങളുള്ള എം.ജി.പി, ജി.എഫ്.പി. പാർട്ടികളും എൻ.സി.പിയുടെ ഒരംഗവും രണ്ട് സ്വതന്ത്രരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് 22 സീറ്റോടെ സർക്കാരുണ്ടാക്കാൻ വഴിതെളിഞ്ഞത്. മൂന്ന് സ്വതന്ത്രരും സർക്കാർ രൂപീകരണത്തിൽ ബിജെപിക്കൊപ്പം നിന്നു. കോൺഗ്രസിന്റെ ഒരു അംഗം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ഇതോടെ വിശ്വാസവോട്ടെടുപ്പിനെ എതിർത്തവരുടെ എണ്ണം 16 ആയി കുറയുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോൺഗ്രസ് ആയിരുന്നെങ്കിലും ഗവർണർ ബിജെപിയെയാണ് മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ചത്. ഇതിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പരീക്കറുടെ നേതൃത്വത്തിനുള്ള സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ കോടതി അവസരം നൽകുകയായിരുന്നു. പരീക്കർ മുഖ്യമന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. നേരത്തെ പരീക്കറിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നും സർക്കാർ വീഴുമെന്നും കോൺഗ്രസ് അവകാശ വാദം ഉന്നയിച്ചിരുന്നു. അതുകൊണ്ട് തന്നെ അട്ടിമറിയുണ്ടാകുമോ എന്ന സംശയവും ബലപ്പെട്ടു. എന്നാൽ പിരീക്കറിനൊപ്പമുള്ള എംഎൽഎമാർ ആരും കൂറുമാറിയില്ല.
ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാതെ ബിജെപിയെ ക്ഷണിച്ച ഗവർണർ മൃദുല സിൻഹയുടെ നടപടി നിയമവിരുദ്ധമാണെന്നും പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഹോളി ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ കോടതി അവധിയിലാണെങ്കിലും പ്രത്യേക സാഹചര്യം മുൻനിർത്തി സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നു. എന്നാൽ പരീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങ് തടയാൻ കോടതി തയ്യാറായില്ല.
ഭൂരിപക്ഷമുണ്ടെങ്കിൽ അത് തെളിയിക്കാൻ എന്തുകൊണ്ട് ഗവർണറെ സമീപിച്ചില്ലെന്നും കോൺഗ്രസിനെ കോടതി വിമർശിച്ചു. മാത്രമല്ല, 48 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതി നിർദ്ദേശിക്കുകയും ചെയ്തു.



