ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്ന ബ്ലാസ്റ്റേഴിന് ഇനി വിജയിക്കണമെങ്കിൽ പ്രകടനം മെച്ചപ്പെടുത്തുകയെ വഴിയുള്ളു. ഇന്ന് ചെന്നൈ അവസരങ്ങൾ നഷ്ടപ്പെടുത്തിയതുകൊണ്ട് മാത്രമാണ് കേരളം തോൽക്കാതിരുന്നത്. ചെന്നൈയ്‌ക്കെതിരെ അവരുടെ നാട്ടിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. കപ്പിത്താൻ സന്ദേശ് ജിങ്കനില്ലാത ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോളൊന്നും അടിച്ചതുമില്ല വഴങ്ങിയതുമില്ല. പതിവു പോലെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം കാറ്റഴിച്ച പട്ടം പോലെയായിരുന്നു. ബോൾ പൊസിഷനിൽ മുൻ തൂക്കം കേരളത്തിനായിരുന്നെങ്കിലും ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെടുത്തത് മുഴുവൻ ചെന്നൈ ആയിരുന്നു എന്നാൽ ഫിനിഷിങിലെ പോരായ്മ അവർക്ക് ജയം അന്യമാക്കി.

ഭാഗ്യംകൊണ്ട് മാത്രമാണ് ഗോളൊന്നുറച്ച നിരവധി ചാൻസുകൾ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വലയിൽ നിന്ന് അകന്നു പോയത്. അതേസമയം ഗോളവസരങ്ങൾ കണ്ടെത്തുന്നതിൽ പോലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരാജയപ്പെട്ടു. ചെന്നൈയാകട്ടെ കിട്ടിയ ഡസൻ കണക്കിന് അവസരങ്ങൾ പാഴാക്കുന്നതിലും മുന്നിട്ടു നിന്നു. ധീരജ് സിങെന്ന് 18കാരൻ ഒരിക്കൽ കൂടി തന്റെ പ്രതിഭ തെളിയിക്കുന്ന മത്സരമായിരുന്നു കണ്ടത്.

രണ്ടാം പകുതിയിൽ കളി 80ാം മിനുറ്റിലെത്തി നിൽക്കെ കേരളത്തിന് ഒരു സുവർണാവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. രണ്ടാം പകുതിയിലിറങ്ങിയ ജിങ്കനായിരുന്നു ആ അവസരം തുറന്നു കൊടുത്തത്. എന്നാൽ ഗോൾ നേടാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കായില്ല. ഇതിനിടെ ചെന്നൈ താരത്തിന് പരുക്കേൽക്കുകയും ചെയ്തു.9് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഇതുവരെ കളിച്ചത്.

ഇതിൽ ആദ്യ മത്സരത്തിൽ കൊൽക്കത്തയെ പരാജയപ്പെടുത്തിയ കേരളത്തിന് പിന്നീട് ഒരിക്കൽ പോലും വിജയം നേടാൻ സാധിച്ചില്ല. തുടർച്ചയായ നാല് സമനിലകൾ പ്രതീക്ഷ നൽകിയിരുന്നെങ്കിലും അവസാനം കളിച്ച മൂന്ന് മത്സരങ്ങളും കേരളം പരാജയപ്പെട്ടു. വീണ്ടും ഒരു സമനില കൂടി. ഇതോടെ 8 പോയിന്റുള്ള കേരളം 7ാം സ്ഥാനത്താണ്. 5 പോയിന്റുള്ള ചെന്നൈയാകട്ടെ 8ാംസ്ഥാനത്തും.

മത്സരത്തിൽ പ്രതിരോധ താരം സന്ദേശ് ജിങ്കാൻ കളിക്കില്ല. സ്റ്റോയനോവിച്ചിനും ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാനായില്ല. എന്നാൽ മൂന്ന് മലയാളി താരങ്ങൾ ടീമിൽ സ്ഥാനം പിടിച്ചു. പ്രതിരോധത്തിൽ അനസ് എടത്തൊടിക, മധ്യനിരയിൽ എംപി. സക്കീർ, സഹൽ അബ്ദു സമദ് എന്നിവർ കളിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായി ഈ സീസണിന് ഇറങ്ങിയ ചെന്നൈയിന് ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് ഈ സീസണിൽ. സ്വന്തം ഗ്രൗണ്ടിൽ ഒരു ജയം പോലും നേടാൻ അവർക്ക് സാധിച്ചിട്ടില്ല.