ബ്യൂണിസ് അയേഴ്‌സ്: അർജന്റീനയിൽ പിറന്ന ഈ ആട്ടിൻകുട്ടിയെ കാണുന്നവരെല്ലാം ഭയക്കുകയാണ്. കാരണം ഇതിന് പിശാചിന്റെ കണ്ണുകളും മനുഷ്യന്റെ മുഖവുമാണ്. ഇത് വെറുമൊരു ആട്ടിൻ കുട്ടിയല്ലെന്നും മറിച്ച് അന്ത്യപ്രവാചകനാണെന്നുമാണ് നിരവധി പേർ മുന്നറിയിപ്പേകുന്നത്. ഈ ആട്ടിൻ കുട്ടിയുടെ വീഡിയോയും ചിത്രങ്ങളും ഓൺലൈനിൽ വ്യാപകമാകുന്നുണ്ട്. മുന്നോട്ട് പേടിപ്പെടുത്തുന്ന രീതിയിൽ ഉന്തി നിൽക്കുന്ന കണ്ണുകളും പരന്ന മുഖവുമാണിതിനുള്ളത്. ഈ ആഴ്ച സെൻട്രൽ അർജന്റീനയിലെ സാൻ ലൂയീസ് പ്രവിശ്യയിലാണീ ആട്ടിൻകുട്ടി പിറന്നിരിക്കുന്നത്.

എന്നാൽ ജനിച്ച് മുന്ന് മണിക്കൂറായപ്പോഴേക്കും ആട്ടിൻ കുട്ടി ചത്ത് പോയിരുന്നു. ഈ ആട്ടിൻ കുട്ടിയെ ആദ്യമായി കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നാണ് ഉടമയായ ഗ്ലാഡിസ് ഓവെയ്ഡോ പറയുന്നത്. മനുഷ്യന്റെ മുഖത്തിനോട് സാദൃശ്യമുള്ള അപരിചമായ മുഖമായിരുന്നു ഇതിനുണ്ടായിരുന്നതെന്ന് ഗ്ലാഡിസ് പറയുന്നു. ഇതിനൊപ്പം മറ്റ് രണ്ട് കുട്ടികൾ കൂടി പിറന്നിരുന്നുവെങ്കിലും അവ സാധാരണ ആട്ടിൻ കുട്ടികളാണ്. ഒരു സ്പൂണിൽ നിന്നും ആട്ടിൻ കുട്ടിക്ക് പാൽ നൽകാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇതിന്റെ ആരോഗ്യം ക്ഷയിച്ച് വരുകയും ചത്ത് പോവുകയുമായിരുന്നു.

ഈ വിചിത്ര രൂപി ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടിയിരുന്നുവെന്നും പിന്നീട് മരിക്കുകയായിരുന്നു വെന്നും ഇവർ പറയുന്നു. ഗ്ലാഡിസിന്റെ മകളുടെ ഭർത്താവ് ഈ ആട്ടിൻ കുട്ടിയുടെ നിരവധി സ്നാപ്പുകളാണ് പകർത്തിയിരുന്നത്. ഈ ഫോട്ടോകൾ പൊലീസിന്റെ അടുത്തെത്തിയതോടെ ഈ വിചിത്ര ആട്ടിൻകുട്ടിയെ കുറിച്ച് രേഖപ്പെടുത്താൻ പൊലീസ് ഒരു ഓഫീസറെ അയക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ആട്ടിൻ കുട്ടിയുടെ രൂപം ഇത്തരത്തിലുള്ളതായതെന്ന് തനിക്കറിയില്ലെന്നാണ് ഗ്ലാഡിസ് പറയുന്നത്.