ഭൂമിയെയും പ്രപഞ്ചത്തെയും തന്റെ വരുതിയിലാക്കിയെന്നാണ് നിസ്സാരനായ മനുഷ്യൻ അഹങ്കരിക്കുന്നത.് എല്ലാം കണ്ടുപിടിച്ചെന്ന മനുഷ്യന്റെ അഹന്ത അതിര് കടക്കുമ്പോഴാണ് ഉള്ളിലൊളിപ്പിച്ച് അസംഖ്യം നിഗൂഡതകളിൽ ചിലത് കാട്ടി പ്രകൃതിശക്തി മനുഷ്യനെ അമ്പരപ്പിക്കുന്നത്. അത്തരത്തിലുള്ളവയെ പരിധിവിട്ട് പിന്തുടർന്നാൽ നാശമാണുണ്ടാവുകയെന്നാണ് ചിലർ പറയുന്നത്. 2012ൽ കണ്ടെത്തിയ ദൈവകണത്തെ തേടിയുള്ള യാത്ര ഭൂമിയെ അഗാധ ഗർത്തത്തിലേക്ക് വീഴ്‌ത്തുമെന്നാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ മാത്തമാറ്റിക്‌സ് പ്രൊഫസറായ സ്റ്റീഫൻ ഹോക്കിങ് പറയുന്നത്.

ഈ പ്രപഞ്ചത്തെയാകമാനം നശിപ്പിക്കാൻ മാത്രം കരുത്തുള്ളതാണ് ദൈവകണമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്. ഊർജത്തിന്റെ ഉയർന്ന തലമായ ഹിഗ്‌സ് ബോസണ് സ്‌പേസിനെയും സമയത്തെയും താറുമാറാക്കാനാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് വരുന്നത് കാണാൻ നമുക്ക് സാധിക്കുകയുമില്ല. ഇപ്പോൾ നിലനിൽക്കുന്ന എന്തിനുമേതിനും ഷേപ്പും സൈസും നൽകുന്നത് ദൈവകണമാണ്. ഈ കണത്തിന് മുകളിൽ ശാസ്ത്രജ്ഞന്മാർ നിരീക്ഷണത്തിന്റെ ഭാഗമായി അധികം സമ്മർദമേകിയാൽ ഇതൊരു കറ്റാസ്ട്രഫി വാക്വം ഡിലേക്ക് വഴിയൊരുക്കുമെന്നാണ് ഹോക്കിങ് മുന്നറിയിപ്പ് നൽകുന്നത്. ഇതാണ് പ്രപഞ്ചത്തിന്റെ നാശത്തിന് കാരണമാകുന്നതെന്ന് ഹോക്കിങ് പറയുന്നു.

സ്റ്റാർമസ് എന്ന പുതിയ പുസ്തകത്തിലാണ് ഹോക്കിങ് തന്റെ ചിന്തകൾ എഴുതിയിരിക്കുന്നത്. ശാസ്ത്രജ്ഞന്മാരും നീൽ ആംസ്‌ട്രോംഗ്, ബുസ് ആൻഡ്രിൻ, ക്യൂൻ ഗ്വിറ്റാറിസ്റ്റ് ബ്രിയാൻ മേ എന്നിവരടക്കമുള്ള ആസ്‌ട്രോണമർമാരുടെയും പ്രഭാഷണങ്ങൾ അടങ്ങിയതാണ് പ്രസ്തുത പുസ്തകം. ഹിഗ്‌സ് പൊട്ടൻഷ്യലാണ് ഭീതിദമായ വസ്തുതയെന്നാണ് ഹോക്കിങ് എഴുതിയിരിക്കുന്നത്. ഇതിന് 100യി ജിഗാ ഇലക്‌ട്രോൺ വോൾട്ടുണ്ടായിരിക്കു മെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഈ പ്രപഞ്ചം കറ്റാസ്ട്രഫി വാക്വം ഡിക്കേയിലൂടെ കടന്നു പോകുകയാണെന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.

പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ശാസ്ത്രജ്ഞന്മാർ അന്വേഷിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. 2012ൽ ദൈവകണം കണ്ടെത്തിയതോടെ ഈ അന്വേഷണത്തിന് വൻ മുതൽക്കൂട്ടാണുണ്ടായിരിക്കുന്നത്. പ്രപഞ്ചോത്പത്തിക്ക് കാരണമായ മഹാസ്‌ഫോടനം അഥവാ ബിങ്ബാംഗിന് ശേഷം ഒരു സെക്കന്റ് കഴിഞ്ഞുണ്ടായ ഒരു ഫ്രാക്ഷനാണ് ഇക്കാണുന്ന പ്രപഞ്ചത്തിന്റെ സൃഷ്ടിക്ക് കാരണമായതെന്നാണ് ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നത്. ഈ അദൃശ്യമായ എനർജി ഫീൽഡിനെ ഹിഗ്‌സ് ഫീൽഡ് എന്നാണ് വിളിക്കുന്നത്. ഈ പ്രപഞ്ചത്തിലുടനീളമുള്ള ഒരുതരം കോസ്മിക് ട്രിയാക്കിൾ എന്ന നിലയിലാണ് ഇതിനെ വിവരിച്ചിരിക്കുന്നത്. ഇതിലൂടെ കടന്നു പോകുന്ന പാർട്ടിക്കിളുകളെയെടുത്ത് അത് പിണ്ഡവും ആകൃതിയും നൽകുന്നു. തുടർന്ന് അതിനെ ആറ്റമാകാൻ അനുവദിക്കുന്നു. അത്തരം ആറ്റങ്ങളാലാണ് നമ്മുടെ ഓരോരുത്തരെയും നമുക്ക് ചുറ്റുമുള്ള പ്രപഞ്ചത്തിലുള്ള എന്തിനെയും നിർമ്മിച്ചിരിക്കുന്നത്. 1964ൽ മുൻ ഗ്രാമർസ്‌കൂൾ ബോയ് പ്രൊഫസറായ ഹിഗ്‌സ് മുന്നോട്ട് വച്ച് ഈ തിയറി ഇപ്പോൾ കൺഫേം ചെയ്തിരിക്കുകയാണ്.