ആലപ്പുഴ: ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോദ്‌സെയുടെ പേരിൽ നഗരി സ്ഥാപിച്ച് ഹിന്ദു മഹാസഭ സംസ്ഥാന സമ്മേളനം നടത്തിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു ആലപ്പുഴ എസ്‌പിക്ക് പരാതി നൽകി.

ഫെബ്രുവരി 21ന് അരൂർ കുത്തിയതോട് ഹിന്ദു മഹാസഭ സംസ്ഥാന സമ്മേളനം നടത്തിയതായി മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ലിജു പരാതിയിൽ പറയുന്നു.